പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു
മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ
മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94)
അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
1919ല്‍ ബംഗാളില്‍ ജനിച്ച മന്നാഡെ 1942ല്‍ തമന്ന
എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്തേയ്ക്ക് കടന്നുവന്നത്.
അച്ഛന്‍ പൂര്‍ണചന്ദ്ര ഡെക്ക് മകനെ ബാരിസ്റ്ററാക്കാനായിരുന്നു മോഹം. പക്ഷേ,
അമ്മാവന്‍ കെ.സി. ഡെയില്‍ നിന്നു സംഗീതം അഭ്യസിച്ച പ്രബോധ് ചന്ദ്രയ്ക്ക്
പ്രണയം പാട്ടുകളോടായിരുന്നു. അങ്ങനെ അമ്മാവന്റെയൊപ്പം ചെറുപ്രായത്തില്‍
തന്നെ മുംബൈയ്ക്ക് വണ്ടികയറി. അമ്മാവന്റ സംഗീതസംവിധാന
സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് എസ്.ഡി. ബര്‍മന്റെ സഹായിയായി.
അതിനുശേഷം മറ്റു പലരുടെയും സഹായിയായശേഷം സ്വതന്ത്ര സംവിധാനച്ചുമതല വഹിച്ചു.
ഇതിനിടെ ഉസ്താദ് അമന്‍ അലി ഖാന്റെയും ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ ഖാന്റെ
ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. തമന്നയില്‍ സുരയ്യയ്‌ക്കൊപ്പം
ജാഗോ ആയി ആയിരുന്നു ആദ്യഗാനം. 1950ല്‍ പുറത്തിറങ്ങിയ മശാലിലെ ഊപര്‍ ഗഗന്‍
വിശാല്‍ എന്ന എസ്.ഡി. ബര്‍മന്റെ ഗാനമായിരുന്നു ആദ്യ ഹിറ്റ്.
No comments:
Post a Comment