ഒക്ടോബര്‍ 1...ലോകവൃദ്ധദിനം
ഇന്ന് ഒക്ടോബര്‍ ഒന്ന്. ലോകവൃദ്ധദിനം!ആരുടെയും തുണയില്ലാതെ
ഒറ്റപ്പെടുന്ന വാര്‍ധക്യജീവിതങ്ങളെ കരുണയോടെ , കരുതലോടെ
ചേര്‍ത്തുപിടിക്കേണ്ടതിനെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഒക്ടോബര്‍ ഒന്നിന്
ലോക വൃദ്ധദിനം. സ്വന്തംകാലില്‍ നടക്കാനാവുന്നതുവരെ കൈപിടിച്ചു നടത്തിയവരെ
അവരുടെ അവശതയില്‍ താങ്ങാന്‍ മക്കള്‍ പോലുമില്ലാതാവുന്ന കാലമാണിത്. ഉറ്റവര്‍
കൂടെയുണ്ടാവണമെന്നല്ലാതെ മറ്റൊന്നുമാവശ്യപ്പെടാതെ നിസ്സഹായവാര്‍ധക്യം
മുന്നില്‍നില്‍ക്കുമ്പോള്‍ കാലത്തിന്റെ തിരക്കുകളില്‍പ്പെട്ട് പുറംതിരിഞ്ഞ്
നില്‍ക്കുകയാണ് പുതിയ തലമുറ.
എന്നാല്‍, വാര്‍ധക്യത്തിന്റെ മൂല്യവും സ്‌നേഹവുമറിയുന്നവര്‍ അച്ഛനമ്മമാരെ ഇപ്പോഴും ചേര്‍ത്തു പിടിക്കുന്നു; സ്‌നേഹാദരവോടെ. വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറിവരുന്ന കാലഘട്ടത്തില്‍ വയോജനദിനാചരണത്തിന് പ്രാധാന്യം കൂടിവരികയാണ്. ഒരായുസ്സ് മുഴുവന്‍ കഷ്ടപ്പെട്ട് ജീവിതസായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവരോടുള്ള നമ്മുടെ കടമയും കടപ്പാടും ഓര്‍മപ്പെടുത്തുന്ന ദിനം.
അതുകൊണ്ട് നമുക്ക് വയോജനങ്ങളെ സഹായിക്കാം .. നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം ...ഒരുമിച്ചു മുന്നേറാം .
No comments:
Post a Comment