അമൃതാനന്ദമയി.. ഈ സ്കൂളിന്റെ അഭിമാനം
കൊല്ലം ജില്ലയിലെ കടൽത്തീര ഗ്രാമമായ പറയകടവിലെ (ഇപ്പോൾ
അമൃതപുരി എന്ന് അറിയപ്പെടുന്നു) പരമ്പരാഗത മൽസ്യത്തൊഴിലാളി കുടുംബമായ ഇടമണ്ണേൽ വീട്ടിൽ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി
1953 സെപ്റ്റംബർ 27-ൽ
ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം. സുഗുണാനന്ദൻ-ദമയന്തി
ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതിൽ 2 മക്കൾ മരിച്ചു പോയി.
അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണി പ്രാഥമിക വിദ്യഭ്യാസം
ആരംഭിച്ചു.
തുടർന്ന് കുഴിത്തുറ സ്കൂളിൽ പഠനം . കുട്ടിക്കാലം മുതൽക്കേ അസാധാരണ ബുദ്ധിസാമർഥ്യവും ഈശ്വരപ്രേമവും
പ്രകടമാക്കിയതായി പറയപ്പെടുന്ന അവരുടെ പ്രഭാവം വ്യാപകമായി
ശ്രദ്ധിക്കപ്പെട്ടത് 1970-കളിലായിരുന്നു.
No comments:
Post a Comment