- സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
-
"പുറത്തിരുട്ടകറ്റുവാന്‍, കൊളുത്തണം
വിളക്കു നാം
അകത്തിരുട്ടകറ്റുവാന്‍
അക്ഷരം പഠിക്കണം"എന്‍ വി കൃഷ്ണവാര്യര്അകത്തെ ഇരുട്ട് അകറ്റി ആധുനിക സമൂഹത്തിന്റെ ഭാഗമാകാന്‍ അക്ഷരാഭ്യാസം അനിവാര്യമാണ്. അക്ഷരം, നമ്മുടെ ചുറ്റുപാടുകളെ, പ്രകൃതിയെ എല്ലാ നേട്ടങ്ങളോടുകൂടി നമ്മുടെ മുമ്പില്‍ എത്തിക്കും. അക്ഷരാഭ്യാസത്തിലൂടെ നേടുന്ന അറിവും സ്വന്തം അനുഭവങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയുന്ന വ്യക്തിക്ക് ചുറ്റുപാടുകളെ വിമര്‍ശനപരമായി വിലയിരുത്താന്‍ കഴിയും. നല്ലതിനെയും ചീത്തയെയും സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും ധീരതയും ഒരുക്കിക്കൊടുക്കാന്‍ അക്ഷരജ്ഞാനം തുറന്നുകൊടുക്കുന്ന അറിവിന്റെ അക്ഷയഖനികള്‍ക്ക് കഴിയും. പക്ഷെ ലോകത്തിലെ നൂറുപേരില്‍ പതിനേഴ് പേര്‍ക്ക് ഇനിയും ഇതിന് കഴിഞ്ഞിട്ടില്ല. ഇവരില്‍ മൂന്നില്‍ രണ്ടുപേരും സ്ത്രീകളാണ്. ഇവരെയും അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലോകമെമ്പാടും വിവിധങ്ങളായ പ്രവര്‍ത്തനം നടന്നുവരുന്നു.
രാജ്യത്തെ സാക്ഷരതാ നിരക്കില്‍ ഒന്നാംസ്ഥാനത്തുള്ളത് 2011-ലെ സെന്‍സസ് പ്രകാരവും കേരളമാണ്. 93.91 ശതമാനം. തൊട്ടടുത്ത് ലക്ഷദ്വീപുണ്ട്. (92.28), മിസോറം, ത്രിപുര, ഗോവ എന്നിവ പിന്നീടുള്ള സ്ഥാനങ്ങളില്‍. ബീഹാര്‍ (63.82), അരുണാചല്‍ പ്രദേശ് (66.95) എന്നിവ നിരക്ഷരരുടെ നിരക്കില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍. സ്ത്രീ സാക്ഷരതയില്‍ കേരളവും പുരുഷസാക്ഷരതയില്‍ ലക്ഷദ്വീപും രാജ്യത്ത് ഒന്നാസ്ഥാനത്താണ്.
Saturday, 7 September 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment