മൃതി ....ഒരു സ്മൃതി
അമർന്നൊരു ജീവിതങ്ങൾ ,
സ്മൃതിയായ് അവശേഷിച്ച -
കൽത്തൂണുകൾ മാത്രമായ് .
ഇനിയുമേറെ പറക്കുവാൻ,ഉയരുവാൻ -
കൊതിയോടെ കാത്തിരുന്ന പിഞ്ചുകൾ ;
വിധിയുടെ കുത്തൊഴുക്കിൽ
മറഞ്ഞുപോയ് ...അകലെയായ് .?
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച മണ്ണിലി -
ശിലയായവശേഷിച്ച കുഞ്ഞു നക്ഷത്രങ്ങൾ.
ചിരിതൂകി നില്കുന്നു മുന്നിലെന്നും -
മൃതിയുടെ സ്മൃതി മണ്ഡപമായി,ഇനിയെന്നുമെന്നും..
(സോബി കൊച്ചയ്യത്ത്)
No comments:
Post a Comment