Wednesday, 7 August 2013

ആഗസ്റ്റ്‌  9 നാഗസാകി ദിനം 



 ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി  . പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. ‌ രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.
ആറ്റംബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് 73,884 പേര്‍ കൊല്ലപ്പെടുകയും 40,000-ല്‍ അധികം പേര്‍ക്ക് മാരകമായി വികിരണവും പൊള്ളലും ഏല്ക്കുകയും ചെയ്തെന്നാണ് ഔദ്യോഗികമായ കണക്ക്. അമേരിക്കയുടെ ബോംബാക്രമണത്തില്‍ നാഗസാകി നഗരത്തിന്റെ 47% ഉം തകര്‍ന്നടിഞ്ഞെങ്കിലും യുദ്ധാനന്തരം ഈ നഗരം പുനര്‍നിര്‍മിക്കപ്പെട്ടു. സോഫുകുജി, ദെജിമ, ഗ്ളോവര്‍ ഹൗസ് എന്നിവ നാഗസാക്കിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

No comments:

Post a Comment