സിന്ധൂനദീതടസംസ്കാരം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ജനവാസവ്യവസ്ഥയാണ് സിന്ധൂനദീതടസംസ്കാരം
(ഇംഗ്ലീഷ്: The Indus Valley Civilization) എന്നറിയപ്പെടുന്നത്. ഇത്
അതിന്റെ ഔന്നത്യത്തിൽ എത്തിനിന്നത് ബി.സി.ഇ. 26 മുതൽ 19 വരെയുള്ള
നൂറ്റാണ്ടുകളിലാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ആദ്യകാല
സംസ്കാരങ്ങളിലൊന്നാണിത്. ഈ ജനവാസകേന്ദ്രങ്ങൾ എന്തുകൊണ്ട്, എങ്ങിനെ
നശിക്കാനിടയായി എന്നത് സംശയാതീതമായി തെളിയിക്കാൻ ഇന്നും ചരിത്രകാരന്മാർക്ക്
കഴിഞ്ഞിട്ടില്ല. 1922-23 കാലയളവിൽ ഇന്ത്യൻ പുരാവസ്തു വകുപ്പ്
നടത്തിയ ഉത്ഖനനങ്ങളെ തുടർന്നാണ് ഈ സംസ്കാരത്തെക്കുറിച്ച് ലോകം
അറിയുന്നത്. ലോകത്തിൽ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്കാരങ്ങളെപ്പോലെ
ഇതും നദീതടങ്ങളിലാണ് വികസിച്ചത്.
ഇന്നത്തെ പാകിസ്താനിലെ ഹരപ്പ എന്ന നഗരത്തിൽ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകൾ നരവംശ-പുരാവസ്തു ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. അതുവരെ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന പുരാവസ്തുരേഖ അലക്സാണ്ടർ ചക്രവർത്തിയുടെ ആക്രമണകാലത്തേതായിരുന്നു (ക്രി.മു. 356). ഈ കണ്ടുപിടിത്തം ഉപഭൂഖണ്ഡത്തിലെ മനുഷ്യസംസ്കൃതിയുടെ ചരിത്രത്തെ വീണ്ടും ഒരു 3000 വർഷങ്ങളോളം പുറകിലേക്ക് എത്തിച്ചു. ഈ കണ്ടെത്തലിനു മുൻപ്, വേദകാലഘട്ടമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവാസചരിത്രത്തിൽ ഏറ്റവും പുരാതനമായ കാലഘട്ടം എന്നാണ് ചരിത്രകാരന്മാർ കരുതിയിരുന്നത്.[1]
ഇന്ന് മൺസൂൺ കാലത്തു മാത്രം നീരൊഴുക്കുള്ള ഘാഗ്ഗർ-ഹാക്രാ നദിയുടെ തടങ്ങളിലും ഈ സംസ്കൃതി നിലനിന്നിരുന്നുവെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ നദി വേദങ്ങളിൽ പരാമർശിക്കപ്പെടുന്ന സരസ്വതി ആയിരുന്നിരിക്കണം എന്നൊരു സിദ്ധാന്തം നിലവിലുണ്ട്[2].അതിന്റെ അടിസ്ഥാനത്തിൽ അടുത്ത കാലത്തായി ഇതിനെ സിന്ധു-സരസ്വതി നദീതട സംസ്കാരം എന്നും വിളിക്കുന്നുണ്ട്.[3] എന്നാൽ, ഈ വാദം ധാരാളം ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്[4]. ഹരപ്പയിലെ ഉത്ഖനനത്തിൽനിന്നാണ് ആദ്യത്തെ തെളിവ് ലഭിച്ചത് എന്നതിനാൽ ഈ സ്ഥലം കേന്ദ്രമായി കണക്കാക്കിക്കൊണ്ട് ഹരപ്പൻ സംസ്കാരം എന്നും ഈ നാഗരികതയെ സൂചിപ്പിക്കാറുണ്ട്.[5][൨]

No comments:
Post a Comment