Monday, 9 December 2013
Friday, 6 December 2013
വിമോചനനായകൻ അന്തരിച്ചു
ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റും നൊബേല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേല
(95) അന്തരിച്ചു. പ്രസിഡന്റ് ജേക്കബ് സുമയാണ് ദക്ഷിണാഫ്രിക്കന്‍ നാഷണല്‍
ടി.വിയിലൂടെ രാജ്യത്തിന്റെ വിമോചനനായകന്റെ മരണവാര്‍ത്ത അറിയിച്ചത്.
ഏറെനാളായി രോഗബാധിതനായി കഴിയുകയായിരുന്നു മണ്ടേല.വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ മണ്ടേല 27 വര്‍ഷം
ജയില്‍ ശിക്ഷ അനുഭവിച്ച് 1990 ലാണ് ജയില്‍ മോചിതനായത്. വെള്ളക്കാര്‍
അധികാരം ഒഴിഞ്ഞശേഷം 1994 മുതല്‍ 99വരെ ദക്ഷിണാഫ്രിക്കയുടെ
പ്രസിഡന്റായിരുന്നു. 99-ല്‍ അധികാരത്തില്‍നിന്ന് സ്വയം ഒഴിഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയിലെ ഉംടാട ജില്ലയിലെ മവേസോ ഗ്രാമത്തില്‍ 1918 ജൂലായ് 18 നാണ് മണ്ടേല ജനിച്ചത്. കേപ് പ്രവിശ്യയിലെ ട്രാന്‍സ്‌കെയിന്‍ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍പ്പെട്ടയാളാണ് മണ്ടേല. പിതാവ് ഗാഡ്‌ല ഹെന്‍റി മ്ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്. ഏഴാമത്തെ വയസിലാണ് മണ്ടേല വിദ്യാഭ്യാസമാരംഭിച്ചത്. സ്‌കൂളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരില്‍ ഒരാളായിരുന്നു നെല്‍സണ്‍ എന്ന പേരു കൂടി നല്‍കിയത്.മെട്രികുലേഷന്‍ പാസ്സായശേഷം ഫോര്‍ട്ട് ഹെയര്‍ യൂണിവേര്‍സിറ്റിയില്‍ ചേര്‍ന്ന മണ്ടേല ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ് റപ്രസന്റേറ്റിവ് കൗണ്‍സില്‍ യൂണിവേര്‍സിറ്റി നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സമര ജീവിതം ആരംഭിച്ചത്.

http://gfhsskuzhithura.blogspot.in/
Thursday, 28 November 2013
( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ്
)ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും
തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്,
അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ്.അക്വയേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം(Acquired Immune Deficiency Syndrome) (AIDS )എന്നതിന്റെ ചുരുക്കരൂപമാണത്.
രോഗം പകരുന്നവിധം
- എയ്ഡ്സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയിൽ പെടുക.
- കുത്തി വയ്പ്പ് സൂചികൾ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
- വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ,ശുക്ലം,ഇവ മറ്റൊരാളിലേക്ക് പകരുക
- വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.
- എയ്‌ഡ്‌സ് പ്രതിരോധനടപടികൾ
- വിവാഹേതര ലൈംഗികവേഴ്ചകൾ ഒഴിവാക്കുകയോ, സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക. ഉറകൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധിവരെ, രോഗം പകരാതിരിക്കുവാൻ സാധിക്കും, പക്ഷേ സമ്പൂർണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല.
- രോഗാണുബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക.
- സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല.
- പല്ലു തേക്കുന്ന ബ്രഷ്,ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്. ഇവ ഉപയോഗിക്കുമ്പോൾ രക്തം പൊടിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ്,ഈ മുൻകരുതൽ എടുക്കെണ്ടത്.
- എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോൾ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക.കാരണം ആരോഗ്യപരിപാലകരായ ഇവർക്ക് വേണ്ടത്ര മുൻ കരുതൽ എടുക്കുവാൻ സാധിക്കും.
- രോഗിയുടെ രക്തം നിലത്ത് വീഴാൻ ഇടയായാൽ ബ്ലീച്ചിംഗ് പൌഡർ വെള്ളത്തിൽ കലക്കി (1.10 എന്ന അനുപാതത്തിൽ)അവിടെ ഒഴിക്കുക.അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തിൽ രക്തം പുരണ്ടാൽ തിളക്കുന്ന വെള്ളത്തിൽ മുക്കി അര മണിക്കൂർ വച്ച ശേഷം കഴുകി വൃത്തിയാക്കുക.അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോൾ കൈയുറകൾ ധരിക്കണം.
- എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗർഭിണിയാവാതിരിക്കാൻ ശ്രദ്ധിക്കുക .
www.gfhsskuzhithura.blogspot.in
Subscribe to:
Posts (Atom)