Friday, 6 December 2013

വിമോചനനായകൻ  അന്തരിച്ചു 
ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റും നൊബേല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. പ്രസിഡന്റ് ജേക്കബ് സുമയാണ് ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ടി.വിയിലൂടെ രാജ്യത്തിന്റെ വിമോചനനായകന്റെ മരണവാര്‍ത്ത അറിയിച്ചത്. ഏറെനാളായി രോഗബാധിതനായി കഴിയുകയായിരുന്നു മണ്ടേല.വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ മണ്ടേല 27 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് 1990 ലാണ് ജയില്‍ മോചിതനായത്. വെള്ളക്കാര്‍ അധികാരം ഒഴിഞ്ഞശേഷം 1994 മുതല്‍ 99വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. 99-ല്‍ അധികാരത്തില്‍നിന്ന് സ്വയം ഒഴിഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയിലെ ഉംടാട ജില്ലയിലെ മവേസോ ഗ്രാമത്തില്‍ 1918 ജൂലായ് 18 നാണ് മണ്ടേല ജനിച്ചത്. കേപ് പ്രവിശ്യയിലെ ട്രാന്‍സ്‌കെയിന്‍ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍പ്പെട്ടയാളാണ് മണ്ടേല. പിതാവ് ഗാഡ്‌ല ഹെന്‍റി മ്ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്. ഏഴാമത്തെ വയസിലാണ് മണ്ടേല വിദ്യാഭ്യാസമാരംഭിച്ചത്. സ്‌കൂളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരില്‍ ഒരാളായിരുന്നു നെല്‍സണ്‍ എന്ന പേരു കൂടി നല്‍കിയത്.മെട്രികുലേഷന്‍ പാസ്സായശേഷം ഫോര്‍ട്ട് ഹെയര്‍ യൂണിവേര്‍സിറ്റിയില്‍ ചേര്‍ന്ന മണ്ടേല ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ് റപ്രസന്റേറ്റിവ് കൗണ്‍സില്‍ യൂണിവേര്‍സിറ്റി നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സമര ജീവിതം ആരംഭിച്ചത്. 
 http://gfhsskuzhithura.blogspot.in/

No comments:

Post a Comment