Wednesday, 17 December 2014

കനിവിന്റെ കൈത്താങ്ങ്
തീവ്രവാദത്തിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം.
 പാകിസ്ഥാനിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എതിരെ തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയ്ക്കെതിരെ കുഴിത്തുറ ഗവ: ഫിഷറി സ്കൂളിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു .വിദ്യാലയത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ തീവ്രവാദത്തിനെതിരെ അദ്ധ്യാപകരും പി.റ്റി.എ പ്രതിനിധികളും പ്രതിഷേധം രേഖപ്പെടുത്തി.തുടർന്നു മൗനാചരണവും തീവ്രവാദ വിരുദ്ധ റാലിയും നടത്തി.
തീവ്രവാദത്തിനെതിരെ ആഗോള വ്യാപകമായി നടന്നുവരുന്ന സമാധാന ശ്രമത്തിനു കുഴിത്തുറ സ്കൂളും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

Tuesday, 18 November 2014

പരസ്പര സഹായമാണ് മനുഷ്യന്റെ ഏറ്റവും നല്ല ഗുണമെന്നു കുഴിത്തുറ സ്കൂളിലെ കുട്ടികൾ തെളിയിച്ചിരിക്കുന്നു.കൂട്ടികാരിയുടെ അമ്മയ്ക്ക് ചികിത്സ സഹായവും വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഒന്നാം തീയതി കൈനീട്ടവുമായി കുട്ടികൾ അധ്യാപകർക്കൊപ്പം നന്മയുടെ തിരിതെളിയിച്ചിരിക്കുന്നു.

Saturday, 8 November 2014


ഉപജില്ല സ്കൂൾ കായികമേളയിൽ സ്കൂളിന് മികച്ച  വിജയം.


Wednesday, 24 September 2014

അഭിമാനനിമിഷം ....."മംഗയാൻ"...ആശംസകൾ

 മംഗയാൻ ദൗത്യത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട്  കുട്ടികൾ തയ്യാറാക്കിയ അഭിനന്ദന
 കത്ത് .....

Thursday, 18 September 2014

സെപ്റ്റംബർ 5.അദ്ധ്യാപകദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ വിവിധ ദൃശ്യങ്ങൾ........