Saturday, 28 December 2013
Wednesday, 25 December 2013
മൃതി ഒരു സ്മൃതി
വിടരുവാൻ കൊതിച്ച മുകുളങ്ങളിവർ,
മുളയിലെ നുള്ളിയതെന്തിനു നീ .
ആർത്തിരച്ചെത്തിയ തിരമാലയായ്,
അടർത്തിയെടുത്തതെന്തിനായ് നീ..
വിദ്യതൻ ആദ്യാക്ഷരങ്ങൾ കുറിച്ചമണ്ണിൽ,
ഒരു സ്മൃതിയായ് കേട്ടിയുയർത്തുവാനോ?
പിച്ചവെച്ചോടിക്കളിച്ച മണ്ണിൽ,
നിശ്ചലമാക്കിനീ വെറും മണ്ഡപം പോൽ.
പുഞ്ചിരിതൂകുമീ ചിത്രമാക്കി,
മാറ്റിയതെന്തിനീ പിഞ്ചുകളെ ?
മൃതിയൊരു സ്മൃതിയാക്കി മാറ്റുവാനോ..?
വെറും സ്മൃതിതൻ നിഴലായ് മാറുവാനോ..?
(സോബി കൊച്ചയ്യത്ത് ) Sunday, 15 December 2013
പാക്കിസ്ഥാനെതിരായ വിജയത്തിന്റെ ഓര്‍മയില്‍ ഇന്ത്യ വിജയ ദിനം ആഘോഷിച്ചു.
1971-ല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെവിജയം അനുസ്മരിക്കുന്ന വിജയദിനം
സേനാവിഭാഗങ്ങള്‍ കേരളത്തിലും ആഘോഷിച്ചു. യുദ്ധത്തിന് അന്ത്യം
കുറിച്ചുകൊണ്ട് പാക്കിസ്ഥാനലെ ലഫ്റ്റനന്റ് ജനറല്‍ നിയാസിയും 90000
പട്ടാളക്കാരും ഇന്ത്യയുടെ അന്നത്തെ പൂര്‍വ്വ മേഖലാ കമാന്‍ഡ് മേധാവി
ലഫ്റ്റനന്റ് ജനറല്‍ ജെ എസ് അറോറയുടെ മുന്നില്‍ കീഴടങ്ങിയ ചരിത്രപ്രസിദ്ധമായ
സംഭവം നടന്നത് ഈ ദിവസമാണ്. പ്രസ്തുത യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി
വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് സേനാവിഭാഗങ്ങള്‍ ആദരാഞ്ജലി അര്‍പിച്ചു.
തിരുവനന്തപുരത്ത് പാങ്ങോട് സൈനിക ആസ്ഥാനത്തുള്ള യുദ്ധസ്മാരകത്തിലാണ്
അനുസ്മരണ ചടങ്ങുകള്‍ നടന്നത്. പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡറിന് വേണ്ടി
കേണല്‍ എസ്.പി. ഭട്ട് യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പിച്ചു. മുന്‍
സൈനിക ഉദ്യോഗസ്ഥര്‍ക്കും വിമുക്തഭടന്മാര്‍ക്കും വേണ്ടി ലഫ്റ്റനന്റ് ജനറല്‍
എം.എന്‍.കെ. നായര്‍ (റിട്ട) പുഷ്പചക്രം സമര്‍പിച്ചു. വിവിധ റെജിമെന്റ്
വിഭാഗങ്ങളിലെ കമാന്‍്‌റിംഗ് ഓഫീസര്‍മാരും വിവിധ സേനാവിഭാഗങ്ങളും പുഷ്പചക്രം
സമര്‍പിച്ചു.
http://gfhsskuzhithura.blogspot.in/
Monday, 9 December 2013
ഇന്നു് മനുഷ്യാവകാശ ദിനം!
ഒരു വ്യക്തിയുടെ ജീവനും സ്വാതത്ര്യത്തിനും സമത്വത്തിനും അന്തസ്സിനും ഉള്ള
മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശമായി കരുതപ്പെടുന്നു.
മനുഷ്യാവകാശ ലംഘനം സമ്പന്ധിച്ചോ അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ
സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിനു് വിധേയനായ വ്യക്തിയോ വിഭാഗമോ നല്‍കുന്ന
പരാതിയിന്മേലോ അതു സംബന്ധിച്ചു ലഭിക്കുന്ന വിവരത്തിന്മേല്‍ നേരിട്ടോ
അന്വേഷണം നടത്തേണ്ടതൊക്കെ മനുഷ്യവകാശ കമ്മീഷന്റെ ചുമതലയാണു്.
എല്ലാവർക്കും ഒരേതരത്തിലുള്ള നീതി ഉറപ്പാക്കണം .ഇതാവണം ഈ ദിനത്തിന്റെ സന്ദേശം .എല്ലാവർക്കും ആശംസകളോടെ ...... GFHSS KUZHITHURA |
Friday, 6 December 2013
വിമോചനനായകൻ അന്തരിച്ചു
ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റും നൊബേല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേല
(95) അന്തരിച്ചു. പ്രസിഡന്റ് ജേക്കബ് സുമയാണ് ദക്ഷിണാഫ്രിക്കന്‍ നാഷണല്‍
ടി.വിയിലൂടെ രാജ്യത്തിന്റെ വിമോചനനായകന്റെ മരണവാര്‍ത്ത അറിയിച്ചത്.
ഏറെനാളായി രോഗബാധിതനായി കഴിയുകയായിരുന്നു മണ്ടേല.വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ മണ്ടേല 27 വര്‍ഷം
ജയില്‍ ശിക്ഷ അനുഭവിച്ച് 1990 ലാണ് ജയില്‍ മോചിതനായത്. വെള്ളക്കാര്‍
അധികാരം ഒഴിഞ്ഞശേഷം 1994 മുതല്‍ 99വരെ ദക്ഷിണാഫ്രിക്കയുടെ
പ്രസിഡന്റായിരുന്നു. 99-ല്‍ അധികാരത്തില്‍നിന്ന് സ്വയം ഒഴിഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയിലെ ഉംടാട ജില്ലയിലെ മവേസോ ഗ്രാമത്തില്‍ 1918 ജൂലായ് 18 നാണ് മണ്ടേല ജനിച്ചത്. കേപ് പ്രവിശ്യയിലെ ട്രാന്‍സ്‌കെയിന്‍ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍പ്പെട്ടയാളാണ് മണ്ടേല. പിതാവ് ഗാഡ്‌ല ഹെന്‍റി മ്ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്. ഏഴാമത്തെ വയസിലാണ് മണ്ടേല വിദ്യാഭ്യാസമാരംഭിച്ചത്. സ്‌കൂളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരില്‍ ഒരാളായിരുന്നു നെല്‍സണ്‍ എന്ന പേരു കൂടി നല്‍കിയത്.മെട്രികുലേഷന്‍ പാസ്സായശേഷം ഫോര്‍ട്ട് ഹെയര്‍ യൂണിവേര്‍സിറ്റിയില്‍ ചേര്‍ന്ന മണ്ടേല ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ് റപ്രസന്റേറ്റിവ് കൗണ്‍സില്‍ യൂണിവേര്‍സിറ്റി നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സമര ജീവിതം ആരംഭിച്ചത്.

Subscribe to:
Comments (Atom)
+copy.jpg)