ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15 - ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ അവിസ്മരണീയമായ ചരിത്രദിനമാണ്. വൈദേശികാധിപത്യത്തില്‍ നിന്ന് ഇന്ത്യയ്ക്ക് പൂര്‍ണ്ണമായും സ്വാതന്ത്യം ലഭിച്ച സുദിനം. നാളുകള്‍ നീണ്ട സഹനസമരങ്ങളും പ്രതിഷേധങ്ങളും ജീവത്യാഗവും വഴി ഭാരതീയരുടെ സ്വാതന്ത്ര്യം എന്ന അവകാശം ഫലപ്രാപ്തിയിലെത്തിയ ദിനമാണ് 1947ലെ ആഗസ്റ്റ് 15. 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായിആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും
പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും
|

No comments:
Post a Comment