Wednesday, 25 December 2013

മൃതി ഒരു സ്മൃതി 

വിടരുവാൻ കൊതിച്ച മുകുളങ്ങളിവർ,
മുളയിലെ നുള്ളിയതെന്തിനു നീ .
ആർത്തിരച്ചെത്തിയ തിരമാലയായ്,
അടർത്തിയെടുത്തതെന്തിനായ് നീ..
വിദ്യതൻ ആദ്യാക്ഷരങ്ങൾ കുറിച്ചമണ്ണിൽ,
ഒരു സ്മൃതിയായ്‌ കേട്ടിയുയർത്തുവാനോ?
പിച്ചവെച്ചോടിക്കളിച്ച മണ്ണിൽ,
നിശ്ചലമാക്കിനീ വെറും മണ്ഡപം പോൽ.
പുഞ്ചിരിതൂകുമീ ചിത്രമാക്കി,
മാറ്റിയതെന്തിനീ പിഞ്ചുകളെ ?
മൃതിയൊരു സ്മൃതിയാക്കി മാറ്റുവാനോ..?
വെറും സ്മൃതിതൻ നിഴലായ് മാറുവാനോ..?
                                (സോബി കൊച്ചയ്യത്ത് )

No comments:

Post a Comment