Sunday, 15 December 2013

പാക്കിസ്ഥാനെതിരായ വിജയത്തിന്റെ ഓര്‍മയില്‍ ഇന്ത്യ വിജയ ദിനം ആഘോഷിച്ചു.

  1971-ല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെവിജയം അനുസ്മരിക്കുന്ന വിജയദിനം സേനാവിഭാഗങ്ങള്‍ കേരളത്തിലും ആഘോഷിച്ചു. യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് പാക്കിസ്ഥാനലെ ലഫ്റ്റനന്റ് ജനറല്‍ നിയാസിയും 90000 പട്ടാളക്കാരും ഇന്ത്യയുടെ അന്നത്തെ പൂര്‍വ്വ മേഖലാ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ജെ എസ് അറോറയുടെ മുന്നില്‍ കീഴടങ്ങിയ ചരിത്രപ്രസിദ്ധമായ സംഭവം നടന്നത് ഈ ദിവസമാണ്. പ്രസ്തുത യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് സേനാവിഭാഗങ്ങള്‍ ആദരാഞ്ജലി അര്‍പിച്ചു.

തിരുവനന്തപുരത്ത് പാങ്ങോട് സൈനിക ആസ്ഥാനത്തുള്ള യുദ്ധസ്മാരകത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ നടന്നത്. പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡറിന് വേണ്ടി കേണല്‍ എസ്.പി. ഭട്ട് യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പിച്ചു. മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കും വിമുക്തഭടന്മാര്‍ക്കും വേണ്ടി ലഫ്റ്റനന്റ് ജനറല്‍ എം.എന്‍.കെ. നായര്‍ (റിട്ട) പുഷ്പചക്രം സമര്‍പിച്ചു. വിവിധ റെജിമെന്റ് വിഭാഗങ്ങളിലെ കമാന്‍്‌റിംഗ് ഓഫീസര്‍മാരും വിവിധ സേനാവിഭാഗങ്ങളും പുഷ്പചക്രം സമര്‍പിച്ചു.

http://gfhsskuzhithura.blogspot.in/ 

No comments:

Post a Comment