Saturday, 28 September 2013

സെപ്തംബർ 29 .....ലോക ഹ്യദയ ദിനം
 ഇന്ന് ലോക ഹ്യദയ ദിനം..... 
മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ്‌ ഉള്ളത്.

സ്നേഹിക്കുക ഹൃദയംകൊണ്ടു സ്നേഹിക്കുക ........അറിഞ്ഞു സ്നേഹിക്കുക ..ആത്മാർഥമായി സ്നേഹിക്കുക .... അതാണ്‌ സ്നേഹം .. എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹം പകർന്നുകൊണ്ട്.. http://gfhsskuzhithura.blogspot.in/

അമൃതാനന്ദമയി.. സ്കൂളിന്റെ അഭിമാനം 

കൊല്ലം ജില്ലയിലെ കടൽത്തീര ഗ്രാമമായ പറയകടവിലെ (ഇപ്പോൾ അമൃതപുരി എന്ന് അറിയപ്പെടുന്നു) പരമ്പരാഗത മൽസ്യത്തൊഴിലാളി കുടുംബമായ ഇടമണ്ണേൽ വീട്ടിൽ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി 1953 സെപ്റ്റംബർ 27-ൽ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം. സുഗുണാനന്ദൻ-ദമയന്തി ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതിൽ 2 മക്കൾ മരിച്ചു പോയി. അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണി പ്രാഥമിക വിദ്യഭ്യാസം ആരംഭിച്ചു. തുടർന്ന് കുഴിത്തുറ സ്കൂളിൽ പഠനം . കുട്ടിക്കാലം മുതൽക്കേ അസാധാരണ ബുദ്ധിസാമർഥ്യവും ഈശ്വരപ്രേമവും പ്രകടമാക്കിയതായി പറയപ്പെടുന്ന അവരുടെ പ്രഭാവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത് 1970-കളിലായിരുന്നു.

http://gfhsskuzhithura.blogspot.in/

Saturday, 14 September 2013

सेप्ताम्बर 14   हिन्दी दिवस
हर वर्ष 14 सितंबर को देश में हिन्दी दिवस मनाया जाता है. यह मात्र एक दिन नहीं बल्कि यह है अपनी मातृभाषा को सम्मान दिलाने का दिन. उस भाषा को सम्मान दिलाने का जिसे लगभग तीन चौथाई हिन्दुस्तान समझता है, जिस भाषा ने देश को स्वतंत्रता दिलाने में अहम भूमिका निभाई. उस हिन्दी भाषा के नाम यह दिन समर्पित है जिस हिन्दी ने हमें एक-दूसरे से जुड़ने का साधन प्रदान किया. लेकिन क्या हिन्दी मर चुकी है या यह इतने खतरे में है कि हमें इसके लिए एक विशेष दिन समर्पित करना पड़ रहा है?http://gfhsskuzhithura.blogspot.in

Friday, 13 September 2013

ഓണാഘോഷം 2013 
 ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 13.09.2013 വെള്ളിയാഴ്ച നടത്തുകയുണ്ടായി .അത്തപ്പൂക്കള മത്സരം ,കണ്ണുകെട്ടി കുടമടി ,കസേരകളി തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.
 അത്തപ്പൂക്കളം 
 എൽ .പി വിഭാഗം









യു.പി വിഭാഗം 

 ഹൈസ്‌കൂൾ വിഭാഗം 





































ഹയർ സെക്കണ്ടറി വിഭാഗം                         




 പായസവിതരണം 


                                                                                                                                                                                                                                                                                                                                                http://gfhsskuzhithura.blogspot.in                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

Monday, 9 September 2013

സെപ്റ്റംബർ 9..
ലിയോ ടോൾസ്റ്റോയി ജന്മദിനം 
 ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയ്‌ (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി,മാർട്ടിൻ ലൂതർ കിംഗ്‌ തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു.