Monday, 11 November 2013
Wednesday, 6 November 2013
ചരിത്രത്തിൽ ഇന്ന്
- ഒക്ടോബർ വിപ്ലവം :- റഷ്യൻ വിപ്ലവത്തിന്റെ രണ്ടാം ഘട്ടമാണ്. ഒക്ടോബർ വിപ്ലവം. 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ റഷ്യയിൽ സംഘടിപ്പിച്ച വിപ്ലവം. പഴയ റഷ്യൻ കലൻഡർ പ്രകാരം ഒക്ടോബർ മാസത്തിൽ 25-നു നടന്നതിനാൽ ഇത് ഒക്ടോബർ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നു (പുതിയ കലൻഡർ പ്രകാരം ഇത് നവംബർ 7 നാണ്). ബോൾഷേവിക് വിപ്ലവം എന്നും ഇതിനെ വിളിക്കാറുണ്ട്.
- സി .വി .രാമൻ ജന്മദിനം :- ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ.1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ജനിച്ചു . രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.
- സ്കൌട്ട് ആൻഡ് ഗൈഡ് സ്ഥാപക ദിനം :- റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. 1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്.1950 നവംബർ 7നു എല്ലാ സംഘടനകളും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി. gfhsskuzhithura.blogspot.in
Monday, 4 November 2013
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യം മംഗൾയാൻ കൗണ്ട് ഡൌണ്‍ തുടങ്ങി .

ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) കൗണ്ട് ഡൗണ്‍ തുടങ്ങി. 56മണിക്കൂറും 30 മിനുട്ടുമാണ് മംഗള്‍യാന്‍ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ സമയം. പുലര്‍ച്ചെ 6.08 നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും നവംബര്‍ അഞ്ചിന് പകല്‍ 2.38 നാണ് വിക്ഷേപണം നടത്തുക. പ്രവര്‍ത്തനക്ഷമതയില്‍ കരുത്ത് തെളിയിച്ച പി.എസ്.എല്‍.വി സി-25 റോക്കറ്റിലാണ് വിക്ഷേപണം. കഴിഞ്ഞ ദിവസം നടത്തിയ വിക്ഷേപണ റിഹേഴ്‌സല്‍ പൂര്‍ണ വിജയമായിരുന്നതായി അധികൃതര്‍ പറഞ്ഞു. പോര്‍ട്ട് ബ്ലെയറിലെയും ബാംഗ്ലൂരിലെയും വെഹിക്കിള്‍ ട്രാക്കിങ് സെന്ററുകളില്‍ നിന്നായിരിക്കും റോക്കറ്റിന്റെ പ്രയാണം നിയന്ത്രിക്കുക. ദക്ഷിണ പസഫിക് സമുദ്രത്തിലെ എസ്. സി. ഐ നളന്ദ, എസ്.സി.ഐ യമുന എന്നീ രണ്ട് കപ്പലുകളില്‍ നിന്നും റോക്കറ്റിന്റെ പ്രയാണം നിയന്ത്രിക്കും. വിക്ഷേപണത്തിനുശേഷം 20-25 ദിവസത്തോളം ഭൂമിയെ വലം വെച്ച ശേഷമായിരിക്കും ഒന്‍പത് മാസം നീണ്ട ചൊവ്വാ ദൗദ്യം ആരംഭിക്കുക. അടുത്ത വര്‍ഷം സപ്തംബര്‍ 24ന് മംഗള്‍യാന്‍ പേടകം ചൊവ്വായുടെ സമീപമെത്തുമാന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. യു.എസ്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ക്ക് പിന്നാലെയാണ് ഇന്ത്യയും ചൊവ്വാ ദൗത്യത്തിന് ഒരുങ്ങുന്നത്. 450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് മംഗള്‍യാന്‍.
ആശംസകളോടെ .......http://gfhsskuzhithura.blogspot.in/
Thursday, 31 October 2013
നവംബർ 1...കേരള പിറവി
കേരളം പിറവി കൊണ്ടിട്ട് 2013 നവംബര്‍ ഒന്ന് വ്യാഴാഴ്ച 57 വര്‍ഷം
തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ
തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക്
അഭിമാനത്തിന്റെ ദിനം കൂടി.
വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്ര്യം
കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത്
പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം. മലയാളം സംസ്ഥാനിക്കുന്നവരെല്ലാം ഒരു
സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത്1956 നവംബര്‍ ഒന്നിന്.
സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി
സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ
ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന
സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ
കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍
ഒന്നിന് മലയാളികള്‍.
എല്ലാവർക്കും ഈ വിദ്യാലയത്തിന്റെ കേരളപിറവി ആശംസകൾ
Subscribe to:
Posts (Atom)







