Friday, 13 September 2013

ഓണാഘോഷം 2013 
 ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 13.09.2013 വെള്ളിയാഴ്ച നടത്തുകയുണ്ടായി .അത്തപ്പൂക്കള മത്സരം ,കണ്ണുകെട്ടി കുടമടി ,കസേരകളി തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.
 അത്തപ്പൂക്കളം 
 എൽ .പി വിഭാഗം









യു.പി വിഭാഗം 

 ഹൈസ്‌കൂൾ വിഭാഗം 





































ഹയർ സെക്കണ്ടറി വിഭാഗം                         




 പായസവിതരണം 


                                                                                                                                                                                                                                                                                                                                                http://gfhsskuzhithura.blogspot.in                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

Monday, 9 September 2013

സെപ്റ്റംബർ 9..
ലിയോ ടോൾസ്റ്റോയി ജന്മദിനം 
 ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയ്‌ (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി,മാർട്ടിൻ ലൂതർ കിംഗ്‌ തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു.

Saturday, 7 September 2013

  • സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
  • "പുറത്തിരുട്ടകറ്റുവാന്‍, കൊളുത്തണം 
    വിളക്കു നാം 
    അകത്തിരുട്ടകറ്റുവാന്‍ 
    അക്ഷരം പഠിക്കണം"

    എന്‍ വി കൃഷ്ണവാര്യര്‍

    അകത്തെ ഇരുട്ട് അകറ്റി ആധുനിക സമൂഹത്തിന്റെ ഭാഗമാകാന്‍ അക്ഷരാഭ്യാസം അനിവാര്യമാണ്. അക്ഷരം, നമ്മുടെ ചുറ്റുപാടുകളെ, പ്രകൃതിയെ എല്ലാ നേട്ടങ്ങളോടുകൂടി നമ്മുടെ മുമ്പില്‍ എത്തിക്കും. അക്ഷരാഭ്യാസത്തിലൂടെ നേടുന്ന അറിവും സ്വന്തം അനുഭവങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയുന്ന വ്യക്തിക്ക് ചുറ്റുപാടുകളെ വിമര്‍ശനപരമായി വിലയിരുത്താന്‍ കഴിയും. നല്ലതിനെയും ചീത്തയെയും സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും ധീരതയും ഒരുക്കിക്കൊടുക്കാന്‍ അക്ഷരജ്ഞാനം തുറന്നുകൊടുക്കുന്ന അറിവിന്റെ അക്ഷയഖനികള്‍ക്ക് കഴിയും. പക്ഷെ ലോകത്തിലെ നൂറുപേരില്‍ പതിനേഴ് പേര്‍ക്ക് ഇനിയും ഇതിന് കഴിഞ്ഞിട്ടില്ല. ഇവരില്‍ മൂന്നില്‍ രണ്ടുപേരും സ്ത്രീകളാണ്. ഇവരെയും അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലോകമെമ്പാടും വിവിധങ്ങളായ പ്രവര്‍ത്തനം നടന്നുവരുന്നു.
                      രാജ്യത്തെ സാക്ഷരതാ നിരക്കില്‍ ഒന്നാംസ്ഥാനത്തുള്ളത് 2011-ലെ സെന്‍സസ് പ്രകാരവും കേരളമാണ്. 93.91 ശതമാനം. തൊട്ടടുത്ത് ലക്ഷദ്വീപുണ്ട്. (92.28), മിസോറം, ത്രിപുര, ഗോവ എന്നിവ പിന്നീടുള്ള സ്ഥാനങ്ങളില്‍. ബീഹാര്‍ (63.82), അരുണാചല്‍ പ്രദേശ് (66.95) എന്നിവ നിരക്ഷരരുടെ നിരക്കില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍. സ്ത്രീ സാക്ഷരതയില്‍ കേരളവും പുരുഷസാക്ഷരതയില്‍ ലക്ഷദ്വീപും രാജ്യത്ത് ഒന്നാസ്ഥാനത്താണ്.

Wednesday, 4 September 2013

 സെപ്റ്റംബര്‍ 5 ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന STD-7 ലെ ഗണിതം, STD-4 ലെ മലയാളം പരീക്ഷകള്‍ അന്നേദിവസം തന്നെ ഉച്ച സമയത്തേക്ക് മാറ്റി. 

Tuesday, 3 September 2013

സെപ്റ്റംബർ 5. അധ്യാപകദിനം 
 ഗുരുര്‍ബ്രഹ്മ ഗുരുര്‍വിഷ്ണു

ഗുരുദേവാ മഹേശ്വരാ

ഗുരുസാക്ഷാത് പരബ്രഹ്മ

തസ്മൈ ശ്രീ ഗുരുവേ നമ:

അജ്ഞാന തിമിരാന്ധസ്യ

ജ്ഞാനാഞ്ജന ശലാകയാ

തക്ഷുരുന്മീലിതം യേന

തസ്മൈ ശ്രീ ഗുരുവേ നമ:.......
 നാളെ ദേശീയ അധ്യാപക ദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു."നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കുംവേണ്ടി ആഘോഷിച്ചു കൂടേ." തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കുംവേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.
     അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.ഭാവിലോകത്തിന്‍റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും അധ്യാപക ദിനാശംസകള്‍.