Sunday, 26 January 2014

റിപബ്ലിക് ദിനം ആഘോഷിച്ചു .

 ഭാരതത്തിൻറെ 65- മത്  റിപബ്ലിക് ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ  ആഘോഷിച്ചു.രാവിലെ 8.30 നു ഹരീഷ് സർ പതാക ഉയർത്തുകയും തുടർന്നു റിപ്പബ്ലിക് ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലാക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി.തുടർന്നു അധ്യാപകർ  റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.








 റിപ്പബ്ലിക് ദിനാശംസകൾ       GFHSS  കുഴിത്തുറ
സ്കൂളിനു അഭിമാനമായി പുതിയ ബഹുനില കെട്ടിടം .
കുഴിത്തുറ സ്ക്കൂളിനു REC അനുവദിച്ച 75 ലക്ഷം രൂപയുടെ ബഹുനില കെട്ടിടത്തിൻറെ ഉദ്ഘാടനം ബഹുമാന്യനായ കേന്ദ്ര വ്യോമയാന സഹമന്ത്രി ശ്രീ.കെ.സി.വേണുഗോപാൽ നിർവഹിച്ചു .














Monday, 20 January 2014


കുഴിത്തുറ സ്കൂളിൽ പണിപൂർത്തിയായ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 2014 ജനുവരി 25 ശനിയാഴ്ച രാവിലെ 11 മണിക്ക് നിർവഹിക്കപ്പെടുന്നു. 

Wednesday, 15 January 2014

 സ്കൂൾതല ബോധവല്കരണ ക്ലാസ്സ്‌ -ഡെങ്കിപ്പനി
 ഡെങ്കിപ്പനിക്കെതിരെ  സ്കൂളിൽ ബോധവല്ക്കരണ ക്ലാസ്സ്‌ നടന്നു.രോഗം വരാതിരിക്കുവാനുള്ള മുൻകരുതലുകളും അതിനുള്ള പരിഹാരമാർഗങ്ങളും സി.ഡി.പ്രദർശനത്തിലൂടെ ഹെൽത്ത്  ഇൻസ്പെക്ടർ  
ശ്രീ.ചന്ദ്രമോഹൻ       അവതരിപ്പിച്ചു.
                              

 തത്സമയ ചോദ്യങ്ങൾ ചോദിക്കുകയും ശരി ഉത്തരം നൽകിയവർക്ക് ലഘു സമ്മാനങ്ങൾ നൽകുകയും ചെയ്തു.