Thursday, 31 October 2013

നവംബർ 1...കേരള പിറവി 

കേരളം പിറവി കൊണ്ടിട്ട് 2013 നവംബര്‍ ഒന്ന് വ്യാഴാഴ്ച 57 വര്‍ഷം തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടി. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്ര്യം  കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം. മലയാളം സംസ്ഥാനിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത്1956 നവംബര്‍ ഒന്നിന്. സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍.
എല്ലാവർക്കും ഈ വിദ്യാലയത്തിന്റെ കേരളപിറവി ആശംസകൾ 

Wednesday, 30 October 2013

സ്കൂൾകലോത്സവം 2013-14 (ഒക്ടോബർ31,നവംബർ 1 )
 സ്കൂൾ കലോത്സവം  സുനാമി സ്മൃതി മണ്ഡപത്തിലെ പുഷ്പർചനയ്കു ശേഷം പി.റ്റി .എ .പ്രസിഡന്റ്‌ ശ്രീ.കെ .സി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.


                                                                                                               
                                                                                                                     
                                                                                                                         


Thursday, 24 October 2013

ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം


ഐക്യരാഷ്ട്രസഭ (United Nations) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌.1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു.
എല്ലാ വർഷവും ഒക്ടോബർ 24-ന് യു . എൻ ദിനം ആചരിക്കുന്നു



പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു 
  മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

 1919ല്‍ ബംഗാളില്‍ ജനിച്ച മന്നാഡെ 1942ല്‍ തമന്ന എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് പിന്നണിഗാനരംഗത്തേയ്ക്ക് കടന്നുവന്നത്. അച്ഛന്‍ പൂര്‍ണചന്ദ്ര ഡെക്ക് മകനെ ബാരിസ്റ്ററാക്കാനായിരുന്നു മോഹം. പക്ഷേ, അമ്മാവന്‍ കെ.സി. ഡെയില്‍ നിന്നു സംഗീതം അഭ്യസിച്ച പ്രബോധ് ചന്ദ്രയ്ക്ക് പ്രണയം പാട്ടുകളോടായിരുന്നു. അങ്ങനെ അമ്മാവന്റെയൊപ്പം ചെറുപ്രായത്തില്‍ തന്നെ മുംബൈയ്ക്ക് വണ്ടികയറി. അമ്മാവന്റ സംഗീതസംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് എസ്.ഡി. ബര്‍മന്റെ സഹായിയായി. അതിനുശേഷം മറ്റു പലരുടെയും സഹായിയായശേഷം സ്വതന്ത്ര സംവിധാനച്ചുമതല വഹിച്ചു. ഇതിനിടെ ഉസ്താദ് അമന്‍ അലി ഖാന്റെയും ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ ഖാന്റെ ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. തമന്നയില്‍ സുരയ്യയ്‌ക്കൊപ്പം ജാഗോ ആയി ആയിരുന്നു ആദ്യഗാനം. 1950ല്‍ പുറത്തിറങ്ങിയ മശാലിലെ ഊപര്‍ ഗഗന്‍ വിശാല്‍ എന്ന എസ്.ഡി. ബര്‍മന്റെ ഗാനമായിരുന്നു ആദ്യ ഹിറ്റ്.

Wednesday, 23 October 2013







കരുനാഗപ്പള്ളി ഉപ ജില്ല ശാസ്ത്രോൽസവം ഇവിടെ രജിസ്റ്റർ ചെയ്യു 

Sunday, 20 October 2013

കെ .എസ് .ഇ .ബി .  മസ്ദൂർ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു .ജില്ലാതല റാങ്ക് ലിസ്റ്റ് കാണുവാൻ താഴെ കാണുന്ന ചിത്രത്തിൽ  ക്ലിക്ക് ചെയ്യുക .

Saturday, 19 October 2013

മധുരം മലയാളം 
മാതൃഭാഷ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ മാതാവിന്റെ ഭാഷ എന്നല്ല. സ്വന്തം ഭാഷയെ മാതാവായിക്കാണുന്നതു കൊണ്ടാണ് ഇവ മാതൃഭാഷ എന്നറിയപ്പെടുന്നത്. മലയാളിയുടെ മാതൃഭാഷ മലയാളമാണ്.
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf

ഒരു ആശയവിനിമയ ഉപാധി എന്ന നിലയില്‍ മാതൃഭാഷയുടെ ശക്തിയും സൗന്ദര്യവും നിലനിര്‍ത്തേണ്ടത് ഒരു ജനവിഭാഗത്തിന്‍റെ അനുപേക്ഷണീയമായ ആവശ്യമാണ്. മലയാള ഭാഷയെ മാതൃതുല്യം സ്‌നേഹിക്കാന്‍ മലയാളികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അതിനേക്കാള്‍ വലിയ ഒരു പാതകം സ്വന്തം നാടിനോടും സംസ്‌കാരത്തോടും വേറെ ചെയ്യാനില്ല. . ആരുടെയും പ്രേരണയില്ലാതെ സഹജവും സ്വാഭാവികവുമായി ഓരോ ആളിലും വളര്‍ന്നുവരേണ്ട ഒരു വൈകാരിക ആഭിമുഖ്യമാണ് സ്വന്തം മാതൃഭാഷയോടുള്ള സ്‌നേഹം.
 നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം തന്നെ മലയാളഭാഷയാണ് .ഇ ഭാഷയെ മറന്നുകൊണ്ട് ആംഗലേയ ഭാഷയുടെ പിന്നാലെ പോകുന്ന നമ്മൾ മാതൃഭാഷയെ കൊള്ളുകയല്ല മറിച്ചു കൊല്ലുകയാണ്‌.
 ”മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്ന് പെറ്റമ്മ തന്‍ ഭാഷ താന്‍”

വള്ളത്തോള്‍ ‘എന്റെഭാഷ’യില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് .
നമ്മുടെ സാമുഹിക വ്യക്തിത്വത്തിന്റെ അടിത്തറ ഭാഷയാണ്. മലയാളം എന്നത് നമ്മുടെ സംസ്‌കാരമാണ്. നമ്മുടെ ശീലങ്ങളാണ്. ഭക്ഷണവും, വസ്ത്ര ധാരണവും, ശരീര ഭാഷയും, സംഗീതവും, കുടുംബവും എല്ലാമാണ്. നമ്മുടെയൊക്കെ ജീവതരീതിയുടേയും ലോകബോധത്തിന്റേയും ഒക്കെ അടിസ്ഥാനവുമാണ്. 

”അരുതുതാരുമീ പാവനശീലയോ
ടരിയെന്നപ്പോലെ ഉദിച്ചിടല്ലേ
മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ”
 
അതിനെ മറന്നാല്‍ നമ്മള്‍ നമ്മളെത്തന്നെ മറക്കുന്നതിന് തുല്യമാകും.അതിനാൽ മലയാള ഭാഷയുടെ പ്രാധാന്യം മനസിലാക്കി മാതൃഭാഷയെ സ്നേഹിക്കുവാനും മറ്റുള്ളവര്ക്ക് പകർന്നു നല്കുവനുംകഴിയട്ടെ എന്ന് ആശംസിക്കുന്നു .
ജി .എഫ് .എച്ച് .എസ് .എസ് .കുഴിത്തുറ 
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
പ്രൈമറി തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. - See more at: http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf

രാഘവന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലികൾ

പ്രമുഖ സംഗീത സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്വദേശമായ തലശ്ശേരിയിലെ തലായില്‍ നടക്കും.
മലയാളത്തിന്റെ തനതായ ഗാനശാഖയ്ക്ക് തുടക്കം കുറിച്ച മാസ്റ്റര്‍ക്ക് 2010 ല്‍ പത്മശ്രീ പുരസ്‌കാരവും 1997 ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് (1973,77) ലഭിച്ചിട്ടുണ്ട്. സ്വരലയ യേശുദാസ് അവാര്‍ഡ്, എം ജി രാധാകൃഷ്ണന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.
തമിഴ് ഹിന്ദി ഗാനങ്ങളില്‍ നിന്നും മലയാള ചലച്ചിത്രസംഗീതത്തെ വഴിമാറ്റിനടത്തിയ അതുല്യ പ്രതിഭയായിരുന്നു മാസ്റ്റര്‍ . പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി, പുള്ളിമാന്‍ എന്നിവ ആയിരുന്നു ആദ്യചിത്രങ്ങള്‍ . ഇവരണ്ടും പുറത്തിറങ്ങിയില്ല. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിലൂടെയാണ് ആസംഗീതം മലയാളികള്‍ ആസ്വദിച്ചുതുടങ്ങിയത്. നിലക്കുയിലിലെ കായലരികത്ത് വളയെറിഞ്ഞപ്പോള്‍ എന്നഗാനം സൂപ്പര്‍ഹിറ്റായി. ഈ ഗാനം പാടിയതും അദ്ദേഹമായിരുന്നു.
കണ്ണൂര്‍ തലശ്ശേരിയിലെ തലായി എന്ന സ്ഥലത്തെ സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗീത പഠനത്തിനുശേഷം ആകാശവാണിയിലെ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
യശോധയാണ് ഭാര്യ. വീണാധരി, മുരളീധരന്‍ , കനകാംബരന്‍ , ചിത്രാംബരി, വാഗീശ്വരി എന്നിവരാണ് മക്കള്‍ . മൃതദേഹം ഞായറാഴ്ച രാവിലെ 11 വരെ സ്വവസതിയിലും 11 മുതല്‍ 12 വരെ ബി ഇ എം പി ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും.
 ഈ സംഗീത കുലപതിക്ക് കുഴിത്തുറ സ്കൂളിന്റെ ആദരാഞ്ജലികൾ

Thursday, 17 October 2013

ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം

ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2010 ൽ ലോകബാങ്ക് പുറത്തു വിട്ട കണക്കു പ്രകാരം, ഇന്ത്യയിലെ 32.7 ശതമാനം ആളുകൾ അന്താരാഷ്ട്ര ദാരിദ്ര്യ രേഖക്കു താഴെയാണ്. ഇവരുടെ ദൈനിക വരുമാനം ഏതാണ്ട് 1.25 അമേരിക്കൻ ഡോളറിനു തുല്ല്യമായ തുകയിലും കുറവാണ്. അതേ സമയം 68.7% ആളുകൾ 2 അമേരിക്കൻ ഡോളറിൽ താഴെയുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഒരു ദിവസത്തേക്ക് നിശ്ചിത കലോറി ഭക്ഷണം വാങ്ങാനുള്ള ഒരാളുടെ സാമ്പത്തികശേഷിയെ ആണ് ദാരിദ്ര്യത്തിന്റെ അളവുകോൽ ആയി കണക്കാക്കുന്നത്. ഗ്രാമങ്ങളിൽ ഇത് 2100 കലോറി ആണ്, നഗരങ്ങളിൽ ഇതിന്റെ അളവ് 2400 കലോറി ആണ്.
ഐക്യരാഷ്ട്രസംഘടയുടെ 2010 ലെ കണക്കു പ്രകാരം, ഇന്ത്യയിൽ ഏതാണ്ട് 37.2% ആളുകൾ ദേശീയ ദാരിദ്ര്യ രേഖക്കു താഴെയാണ് ജീവിക്കുന്നത്. 26 ആഫ്രിക്കൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദരിദ്രർ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്സ്ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് എന്ന സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് 41 കോടിയോളം വരും എന്നാണ് കണക്ക്.ഇന്ത്യയിലും ചൈനയിലും ഉള്ള 32 കോടിയോളം വരുന്ന ജനങ്ങൾ അടുത്ത നാലു വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്നും മോചിതരാവും എന്നു കരുതപ്പെടുന്നു. 2015 ൽ ഇന്ത്യിൽ ദാരിദ്ര്യത്തിന്റെ തോത് 22 ശതമാനത്തോളം കുറയും എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ദാരിദ്ര്യത്തിന്റെ തോത് ഇത്ര കണ്ട് കുറയുന്നത് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമാണെന്നും ഈ റിപ്പോർട്ട് പറയുന്നു .
ഇന്നലെ നമ്മൾ ലോക ഭക്ഷ്യ ദിനം ആചരിച്ചിരുന്നു .അതുമായി ബന്ധപ്പെട്ട പോസ്റ്റ്‌ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Wednesday, 16 October 2013

ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം


ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. പട്ടിണിക്കെതിരെ സംഘടിച്ച്' എന്നതാണ് 2010 ലെ മുദ്രാവാക്യം.
 ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത് ഗ്രാമപ്രദേശത്താണ്. അവിടെ കൃഷിയാണ് വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും ജീവിക്കാനുള്ള മാര്‍ഗ്ഗവും. ലോകത്തെങ്ങും കാര്‍ഷിക മേഖലയ്ക്കുള്ള വിദേശ നിക്ഷേപം 20 കൊല്ലമായി കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

2015 ഓടെ ലോകത്തില്‍ വിശക്കുന്നവരുടേയും ദാരിദ്യ്രമനുഭവിക്കുന്നവരുടേയും എണ്ണം ഇപ്പോഴത്തേതിന്‍റെ പകുതിയാക്കാമെന്ന് 1996 ല്‍ നടന്ന ലോകഭക്ഷ്യ സമ്മേളനത്തില്‍ വിവിധ രാഷ്ട്രതലവന്മാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

Thursday, 10 October 2013

നോബൽ സമ്മാനം



ലോകത്തെ ഏറ്റവും അഭിമാനാർഹമായ പുരസ്‌കാരമാണ്‌ നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2006-ലെ കണക്കു പ്രകാരം ഏതാണ്ട് 6 കോടി 26 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന പുരസ്‌കാരമാണ്‌ നോബൽ സമ്മാനം.


 നോബൽ സമ്മാനം 2013 അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 


Wednesday, 9 October 2013

ഒക്ടോബർ 10 ...ലോക കാഴ്ച ദിനം 
 എല്ലാ വഷവും ഒക്ടോബർ മാസം രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നു .
 ലോകത്തിലെ കോടിക്കണക്കിന് അന്ധർക്ക് കണ്ണുമാറ്റിവെച്ചാൽ കാഴ്ച ലഭിക്കും. അതുകൊണ്ട് തന്നെ ഭരണകൂടങ്ങൾ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാധാരണയായി ഒരാളുടെ മരണശേഷമാണ് കണ്ണ് പുനരുപയോഗത്തിനെടുക്കുക. ഭാരത സർക്കാർ നേത്രദാനം മഹാദാനം എന്ന ആപ്തവാക്യത്തോടെ നേത്രദാനം പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നേത്രദാനം ചെയ്യുന്ന ആളുടെ മരണശേഷം 6 മണിക്കൂറിനകം കണ്ണ് വേർപെടുത്തിയെടുത്ത് നേത്രബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്ന് ആവശ്യമുള്ളവർക്ക് നൽകുകയുമാണ് ചെയ്യുന്നത്.
 നേത്രദാനം മഹാദാനം 
ഒക്ടോബർ 10.. ദേശീയ തപാൽ ദിനം 

 ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നു. വിളിച്ചുപറഞ്ഞും ചെണ്ടകൊട്ടിയറിച്ചും വാർത്തകൾ എത്തിച്ചുകൊടുത്തിരുന്ന പഴയകാലത്ത് തിരക്കുള്ള പൊതുവഴികളുടെ ഓരത്ത് ശിലാഫലകങ്ങൾ തയ്യാറാക്കിയും ഇക്കാര്യം സാധിച്ചു പോന്നു. പിന്നീട് പക്ഷികളേയും മൃഗങ്ങളേയും ഇതിനുപയോഗിക്കുകയുണ്ടായി. വാർത്താവിനിമയോപാധികൾ സംഘടിതമായും സാമാന്യജനങ്ങൾക്കു ഉപയോഗപ്പെടുന്ന മട്ടിലും രൂപപ്പെട്ടതോടെയാണു നാം ഇന്നു കാണുന്ന തപാൽ സംവിധാനം ഉടലെടുക്കുന്നത്. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരം ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു.
ഇ-മെയിൽ, മൊബൈൽ,ഇന്റർ നെറ്റ് തുടങ്ങിയവയുടെ വരവോടെ തപാലിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുന്നു .

Monday, 7 October 2013

യുറിക്ക വിജ്ഞാനോത്സവം 2013 
 സ്കൂൾ തല മത്സരം ഒക്ടോബർ 9 
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ തന്നിരിക്കുന്ന സി ഡി യിൽ നിന്നും ലഭിക്കും . 





 ഐസോണ്‍ വാല്നക്ഷത്രത്തെകുറിച്ചുള്ള ഈ സി. ഡി ഒന്ന് കണ്ടു നോക്കൂ ..
october 5 world teachers day

About World Teachers' Day

World Teachers’ Day: why the 5 of October?
In 1994, UNESCO proclaimed 5 October World Teachers’ Day, in celebration of the great step made for teachers in 1966 when a special intergovernmental conference convened by UNESCO in Paris in cooperation with the ILO adopted the ILO/UNESCO Recommendation concerning the Status of Teachers.
This recommendation sets forth the rights and responsibilities of teachers, and international standards for their initial preparation and further education, recruitment, employment, teaching and learning conditions. It also contains many recommendations for teachers’ participation in educational decisions through consultation and negotiation with educational authorities. Since its adoption, the Recommendation has been considered an important set of guidelines to promote teachers’ status in the interest of quality education.

In addition 5 October celebrates the adoption by the UNESCO General Conference in 1997 of the UNESCO Recommendation concerning the Status of Higher-Education Teaching Personnel.

Why a day for teachers?
World Teachers’ Day held annually on 5 October is a UNESCO initiative, a day devoted to appreciating, assessing, and improving the educators of the world. The real point is to provide a time to look at and address issues pertaining to teachers. Strangely one of the most central, vital professionals to society does not receive the respect it deserves in some parts of the world.
WTD is a natural extension of UNESCO's all year round work of promoting teachers, ensuring that this profession, so vital to the healthy functioning of society, is itself "healthy".  Teachers are a normative indicator of social health.
Why an international day, doesn’t each country have very specific issues?
Teachers are producing global citizens, so they are global teachers, who need to situate their advances on a global level. WTD is an opportunity to rethink national issues facing teachers from an international perspective, to benchmark progress made by national teachers in a global context. UNESCO provides the best global context to address and exchange ideas across borders.
What can I do?
Everyone can help by celebrating the profession, by generating awareness about teacher issues, by ensuring that teacher respect is part of the natural order of things. Take the opportunity of the day to discuss, compare, learn, argue, share and improve.
Partners all over the world celebrate and organize events for WTD, you can contact UNESCO (wtd@unesco.org) to find out who may be organizing an event near you or organize your own local event next World Teachers’ Day 5 October. 

http://gfhsskuzhithura.blogspot.in/

Wednesday, 2 October 2013

ഒക്ടോബർ 2.. ഗാന്ധി ജയന്തി 
 മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

സ്കൂൾ തല പ്രവർത്തനങ്ങൾ 
ഗാന്ധി ജയന്തിയോടനുബന്ധിച്ചു പ്രത്യേക അസംബ്ലിയും   LP, UP, HS ,HSS തലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്തി .തുടർന്ന് പോസ്റ്റർ രചന ,ഗാന്ധിജിയുടെ ജീവചരിത്രം എന്നിവ കുട്ടികൾ തയ്യാറാക്കി .



 അധ്യക്ഷ പ്രസംഗം :ശ്രീ.ദയാനന്ദൻ 


 ആത്മകഥ അവതരണം : ശ്രീ.സോബി സതീഷ്‌



                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        ആശംസകൾ:ശ്രീമതി.ജ്യോതിലക്ഷ്മി                           ശ്രീമതി.ലതാപാണി

 

 
ആശംസ: വിദ്യാര്‍ത്ഥി പ്രതിനിധികൾ 

 മാസ്റ്റർ. ശ്രീനാഥ്                                                     കുമാരി.ഭവ്യ കലേഷ്‌ 



ജീവചരിത്ര നിർമാണം: 
 ആര്യ കൃഷ്ണത്ത് (ക്ലാസ്സ്‌(4)                                                                                                          കാർഡ് നിർമ്മാണം :ശ്രീദേവ്( 3)


 ക്വിസ് മത്സര വിജയിക
 എൽ.പി.
 ഒന്നാം സ്ഥാനം: ജ്യോത്സന.(ക്ലാസ്സ്‌ 3)                   രണ്ടാം സ്ഥാനം:അമൃതബോബൻ (ക്ലാസ്സ്‌4)  4)
 

   





                                                               യു .പി 
ഒന്നാം സ്ഥാനം:                                          രണ്ടാം സ്ഥാനം:                             
സാഹിൽ ബാബു  (ക്ലാസ്സ്‌ 5)                                                                                                         

                                                                                                                                                                                                                                                                                                                                                                                                                                                                                                                                              ഹൈസ്കൂൾ 
ഒന്നാം  സ്ഥാനം                                                                രണ്ടാം സ്ഥാനം          
 ഐശ്വര്യ.(10)                                                                  ബിസ്മി .ബി (10)                                                                                                                                                                                                                                     

ഒന്നാം ക്ലാസ് ഒന്നാം സ്ഥാനം:
ആശിര്‍വാദ് ആർ. രാജ് 
                                                                         









 "നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്".

  http://gfhsskuzhithura.blogspot.in/ 

Tuesday, 1 October 2013

ഒക്ടോബര്‍ 1...ലോകവൃദ്ധദിനം
ഇന്ന് ഒക്ടോബര്‍ ഒന്ന്. ലോകവൃദ്ധദിനം!ആരുടെയും തുണയില്ലാതെ ഒറ്റപ്പെടുന്ന വാര്‍ധക്യജീവിതങ്ങളെ കരുണയോടെ , കരുതലോടെ ചേര്‍ത്തുപിടിക്കേണ്ടതിനെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഒക്ടോബര്‍ ഒന്നിന് ലോക വൃദ്ധദിനം. സ്വന്തംകാലില്‍ നടക്കാനാവുന്നതുവരെ കൈപിടിച്ചു നടത്തിയവരെ അവരുടെ അവശതയില്‍ താങ്ങാന്‍ മക്കള്‍ പോലുമില്ലാതാവുന്ന കാലമാണിത്. ഉറ്റവര്‍ കൂടെയുണ്ടാവണമെന്നല്ലാതെ മറ്റൊന്നുമാവശ്യപ്പെടാതെ നിസ്സഹായവാര്‍ധക്യം മുന്നില്‍നില്‍ക്കുമ്പോള്‍ കാലത്തിന്റെ തിരക്കുകളില്‍പ്പെട്ട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ് പുതിയ തലമുറ.
എന്നാല്‍, വാര്‍ധക്യത്തിന്റെ മൂല്യവും സ്‌നേഹവുമറിയുന്നവര്‍ അച്ഛനമ്മമാരെ ഇപ്പോഴും ചേര്‍ത്തു പിടിക്കുന്നു; സ്‌നേഹാദരവോടെ. വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറിവരുന്ന കാലഘട്ടത്തില്‍ വയോജനദിനാചരണത്തിന് പ്രാധാന്യം കൂടിവരികയാണ്. ഒരായുസ്സ് മുഴുവന്‍ കഷ്ടപ്പെട്ട് ജീവിതസായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവരോടുള്ള നമ്മുടെ കടമയും കടപ്പാടും ഓര്‍മപ്പെടുത്തുന്ന ദിനം.
 അതുകൊണ്ട് നമുക്ക് വയോജനങ്ങളെ സഹായിക്കാം .. നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം ...ഒരുമിച്ചു മുന്നേറാം .