Monday, 17 February 2014

ജനുവരി 30 രക്തസാക്ഷി ദിനം 
 1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു.

സത്യവും അഹിംസയും

ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലക്‌ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്‌. അഹിംസയെന്നാൽ മറ്റൊരുവന്‌ ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട്‌ തെറ്റു ചെയ്തവനോട്‌ ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടി.

 gfhsskuzhithura.blogspot.in 

No comments:

Post a Comment