വിദ്യാഭ്യാസം സാർവത്രികവും നിർബന്ധിതവുമക്കിയിരിക്കുന്ന ഇ കാലത്തു, വിദ്യയുടെ പ്രാധാന്യം മനസിലാക്കാതെ ജീവിതം അന്ധകാരത്തിലേക്ക് തള്ളിവിടുന്ന ചിലരെങ്കിലും ഉണ്ടാകാം .ആറ് മുതൽ പതിന്നാല് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി
ഇന്ത്യൻ പാർലമെന്റ്
അവിഷക്കരിച്ച നിയമമാണ് വിദ്യാഭ്യാസ അവകാശനിയമം ( RTE Act: Right to
Education Act :The Right of Children to free and compulsory education
bill 2009)
[1]. 2009 ഓഗസ്റ്റ് 4 നു ഇന്ത്യൻ പാർലമെൻറിൽ ഈ നിയമം പാസ്സാക്കുകയുണ്ടായി .ഇതിലേക്ക്
ഇന്ത്യൻ ഭരണ ഘടന , ആർട്ടിക്കിൾ 21 എ ഭേദഗതി ചെയ്തു
[2].
2010 ഏപ്രിൽ ഒന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു. ഇന്ത്യ ചരിത്രത്തിലെ
സുപ്രധാനമായ ഒരു നിയമ നിർമാണമാണിത് .നമ്മുടെ ജനസംഖ്യയുടെ 40 ശതമാനം 18
വയസ്സിനു താഴെയുള്ള കുട്ടികളാണ്. കുട്ടികളിൽ പകുതിയും 6നും 14നും
ഇടയിലുള്ളവർ. അതായത്, അടിസ്ഥാന വിദ്യാഭ്യാസത്തിനു അർഹരായ 190 ദശലക്ഷം
കുട്ടികൾ ഇന്ത്യയിൽ ഉണ്ട്. ഇതിൽ 9 ദശ ലക്ഷം കുട്ടികൾ സ്കൂളിൽ
എത്തുന്നില്ലെന്നാണ്
യുനിസെഫ്
കണക്കാക്കുന്നത്. സ്കൂളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ ശരാശരി 36
ശതമാനമാണ്. പെൺകുട്ടികളുടെത് അതിനേക്കാൾ കൂടുതൽ. ആ നിലയ്ക്ക്, സ്ത്രീ
വിദ്യാഭ്യാസം കൂടുതൽ പരിപോഷിപ്പിക്കാനും ബാലവേല
നിരുൽസാഹപ്പെടുത്തുവാനുമുള്ള ധീരമായ ഒരു ചുവടുവെപ്പാണ് ഈ നിയമം.
സവിശേഷതകൾ
- പുതിയ നിയമമനുസരിച്ച് ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക്
അയൽപക്ക സ്‌കൂളിൽ (neighborhood schools) വിദ്യാഭ്യാസം സൗജന്യവും
നിർബന്ധിതവുമാകും.
- പഠനത്തിന്നാവശ്യമായ ചെലവ് വഹിക്കാൻ കുട്ടി ബാധ്യസ്ഥനല്ല.
- നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത് സർക്കാറുകൾ,
തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂൾ അധികൃതർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ
ഉത്തരവാദിത്തവും ചുമതലയുമാണ്.
- ആറ് വയസ്സ് കഴിഞ്ഞ കുട്ടി സ്‌കൂളിൽ പോകാത്ത അവസ്ഥയിലാണെങ്കിൽ അവന്റെ വയസ്സിന് അനുയോജ്യമായ ക്ലാസിൽ അവനെ പ്രവേശിപ്പിക്കേണ്ടതാണ്.
- അവന്റെ പഠനനിലവാരം മെച്ചപ്പെടുത്താൻ അവന് പ്രത്യേക പരിശീലനം നൽകണം.
- 14 വയസ്സ് കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവന് അവകാശമുണ്ടായിരിക്കും.
- പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സൗകര്യമില്ലാത്ത
സ്‌കൂളിലാണ് കുട്ടി പഠിക്കുന്നതെങ്കിൽ അവിടെ നിന്നും കുട്ടിക്ക്
മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റം ആവശ്യപ്പെടാം. പക്ഷെ പ്രസ്‌തുത
മാറ്റം അൺഎയ്‌ഡഡ് സ്‌കൂളിലേക്കോ നവോദയ വിദ്യാലയം പോലുള്ള സ്‌പെസിഫൈഡ്
കാറ്റഗറിയിൽ പെട്ട സ്‌കൂളിലേക്കോ ആവാൻ പാടില്ല. സർക്കാർ സ്‌കൂളിലേക്കോ
എയ്‌ഡഡ് സ്‌കൂളിലേക്കോ ആവാം. ടി സി ഉടൻ നൽകേണ്ടതാണ്. അതിന് കാലതാമസം
വന്നാൽ സ്ഥാപനമേധാവി അച്ചടക്ക നടപടിക്ക് വിധേയനാകും.
No comments:
Post a Comment