സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും -ബോധവല്‍ക്കരണക്ലാസ് ജൂലൈ 31ന്

ഈ മാസം ജൂലൈ 31ന് എല്ലാ സ്ക്കൂളുകളിലും ക്ലാസ് പിടിഎ വിളിച്ചു കൂട്ടുന്നതിന് നിര്‍ദ്ദേശിക്കുന്ന പൊതുവിദ്യാഭ്യാസഡയറക്ടറുടെ സര്‍ക്കുലര്‍
ഏവരും ഇതിനോടകം കണ്ടിരിക്കുമല്ലോ. സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍,
സൈബര്‍കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ
ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്,
ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ്,
എസ്.എസ്.എ, ഡയറ്റുകള്‍, സ്ക്കൂള്‍ പി.ടി.എ, എസ്.എം.സി എന്നിവയുടെ
സഹകരണത്തോടെ ഈ ക്ലാസ് സംഘടിപ്പിക്കുന്നത്. ക്ലാസ് പി.ടി.എകളില്‍ അതത്
ക്ലാസ് ടീച്ചര്‍മാരാണ് ബോധവല്‍ക്കരണക്ലാസ് നയിക്കേണ്ടത്. മേല്‍പ്പറഞ്ഞ
ഒന്നര മണിക്കൂര്‍ പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച
മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായകമായ ഡോക്യുമെന്റുകളും ചുവടെ
നല്‍കിയിരിക്കുന്നു.
ക്ലാസ് പി.ടി.എയുടേയും ബോധവല്‍ക്കരണപരിപാടിയുടേയും നടത്തിപ്പിനെപ്പറ്റിയുള്ള ഡി.പി.ഐ നിര്‍ദ്ദേശങ്ങള്‍ ചുവടെ പറയുന്നു.
രണ്ടു സെഷനുകളാണ് ഈ ബോധവല്‍ക്കരണപരിപാടിയിലുള്ളത്. ആദ്യത്തെ ഒരു മണിക്കൂറില്‍ സ്ക്കൂളില്‍ വിതരണം ചെയ്യപ്പെടുന്ന സ്കോളര്‍ഷിപ്പുകളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ പിന്നീടുള്ള അര മണിക്കൂറില്‍ സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. രണ്ടു സെഷനുകളേയും കുറിച്ച് ചുവടെ വിശദമാക്കിയിരിക്കുന്നു.
സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍
കേരളത്തില്‍ പ്രീ-പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും സഹായങ്ങളുമായി 120 എണ്ണം നിലവിലുണ്ട്. ഇതിന്റെ ഗുണഫലം ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ലഭിക്കേണ്ടതാണ്. ബന്ധപ്പെട്ടവര്‍ക്ക് ശരിയായ അവബോധം ഇല്ലാത്തതു കൊണ്ടും ആവശ്യമായ വിവരങ്ങള്‍ ലഭിക്കാത്തതു കൊണ്ടും ഇവ കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ട്. ഈ വസ്തുത കണക്കിലെടുത്ത് വിവിധ സ്കോളര്‍ഷിപ്പുകള്‍ രക്ഷകര്‍ത്താക്കളെ പരിചയപ്പെടുത്തുന്നതിനും അത് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സെഷന്‍. ഈ സെഷന്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
1. Scholarship Pre-primary Section
2. Scholarship L.P Section
3. Scholarship U.P Section
4. Scholarship H.S Section
ആമുഖം (5 മിനിറ്റ്)
ആദ്യത്തെ ക്ലാസ് പി.ടി.എ യോഗമെന്ന നിലയില്‍ പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാലയകാര്യങ്ങളെക്കുറിച്ചും സ്‌ക്കൂളില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും ലഘുവായ ഒരു ആമുഖമാകാം.
സ്‌കോളര്‍ഷിപ്പുകള്‍ - (പൊതു അവതരണം) (15 മിനിറ്റ്)
സീമാറ്റ്- കേരള തയ്യാറാക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പുകളെ പൊതുവായി താഴെ പറയും വിധം തരം തിരിക്കാവുന്നതാണ്. അക്കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കേണ്ടത്. ഇതിനുള്ള മാര്‍ഗരേഖ മുകളില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് വേണ്ടി നല്‍കിയിട്ടുള്ളത് കണ്ടിരിക്കുമല്ലോ.
അക്കാദമിക മികവിന് ലഭിക്കുന്ന മെരിറ്റു സ്‌കോളര്‍ഷിപ്പുകള്‍
രണ്ടു തരത്തിലാണ് ഈ സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യത നിര്‍ണയിക്കുന്നത്
പ്രത്യേക പരീക്ഷകള്‍ വഴി
എല്‍.എസ്.എസ്, യു.എസ്.എസ്, പ്രതിഭാനിര്‍ണയ പരീക്ഷ, ടാലന്റ് സെര്‍ച്ച് പരീക്ഷ, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് പരീക്ഷ തുടങ്ങിയവ
പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസുകളിലെ പരീക്ഷകളില്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍, ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ - പട്ടിക പരിശോധിച്ച് വിശദീകരിക്കണം.
ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക്, അവരുടെ ന്യൂനതകളുടെ തോതനുസരിച്ച് ലഭിക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍
ദിവസവും സ്‌ക്കൂളില്‍ പോയി പഠിക്കുന്നവര്‍, ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അര്‍ഹതയും മാനദണ്ഡങ്ങളും അനുസരിച്ച് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ - (മുകളില്‍ ഡൗണ്‍ലോഡിനായി നല്‍കിയ പട്ടിക നോക്കി വിശദാംശങ്ങള്‍ നല്‍കണം).
രക്ഷാകര്‍ത്താക്കളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ ക്ഷേമനിധി സ്‌കോളര്‍ഷിപ്പുകള്‍
വിവിധ തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകള്‍, തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ മുകളില്‍ നല്‍കിയ പട്ടിക പരിശോധിച്ച് വിശദീകരിക്കണം.
പട്ടികജാതി, പട്ടിക വര്‍ഗ, പിന്നോക്ക, മുന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍
പ്രത്യേക ജാതി-മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക്, അവയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇക്കൂട്ടത്തില്‍പ്പെടും. പട്ടിക പരിശോധിച്ചു ഇക്കാര്യം വിശദീകരിക്കണം.
പ്രത്യേക നിര്‍ദ്ദേശം
ക്ലാസ് പി.ടി.എയില്‍ ബന്ധപ്പെട്ട ക്ലാസിലെ കുട്ടികള്‍ക്ക് ലഭിക്കാനുള്ള സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് വിശദീകരിച്ചാല്‍ മതി. വിശദവിവരങ്ങള്‍ അടങ്ങിയ സ്‌ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍ എന്ന പുസ്തകത്തില്‍ ഇതിന്റെ വ്യക്തമായ വിശദീകരണം ലഭിക്കുന്നതാണ്.
സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍
ഗ്രൂപ്പ് ചര്‍ച്ച (15 മിനിറ്റ്)
സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ പട്ടിക രക്ഷകര്‍ത്താക്കളുടെ ഗ്രൂപ്പില്‍ നല്‍കി ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കുക.
പൊതുചര്‍ച്ച (15 മിനിറ്റ്)
ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നിയന്ത്രിക്കുന്ന ക്ലാസ് ടീച്ചര്‍ വിശദീകരണം നല്‍കണം.
ഉപസംഹാരം (5 മിനിറ്റ്)
ഒന്നിലധികം സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള കുട്ടികള്‍ ധാരാളം ഉണ്ടാകാം. എന്നാല്‍ എല്ലാ സ്‌കോളര്‍ഷിപ്പുകളും ഒരു കുട്ടിക്ക് ലഭിക്കുകയില്ല. ആയതിനാല്‍ തന്റെ കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട സ്‌കോളര്‍ഷിപ്പ് ഏതായിരിക്കുമെന്ന് ബോധ്യപ്പെടാന്‍ ഈ പരിപാടി സഹായകമാകണം. ഓരോ സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കേണ്ട സമയം, അതിനുള്ള യോഗ്യത, ഹാജരാക്കേണ്ട രേഖകള്‍ എന്നിവ സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരിക്കുവാന്‍ ഇത് പ്രയോജനപ്പെടണം.
സൈബര്‍ കുറ്റകൃത്യങ്ങള്‍
വിവരസാങ്കേതിക വിദ്യയുടെ വ്യാപനം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ വ്യാപനത്തില്‍ ഗുണകരമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെങ്കിലും ദുരുപയോഗം മൂലം ഒട്ടേറെ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കുറ്റകൃത്യരംഗത്ത് സൈബര്‍ക്രൈം എന്ന ഒരു ശാഖയും ഇതിനു വേണ്ടി ഒട്ടേറെ നിയമങ്ങളും ഉത്തരവുകളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അവബോധവും ധാരണ അധ്യാപക-രക്ഷകര്‍ത്തൃസമൂഹത്തിലുണ്ടാക്കിയെടുക്കുന്നതിനാണ് ഈ സെഷന്‍. ഇതു സംബന്ധിക്കുന്ന സെഷന്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ചുവടെയുണ്ട്.
Guidelines for Teachers
Guidelines for Parents
What is Cyber crime (Pages from ICT Text book, Standard IX)
ആമുഖം (10 മിനിറ്റ്)
സീമാറ്റ്-കേരള തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തില്‍ ആമുഖപ്രഭാഷണം നടത്താം. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവതരണം ആകര്‍ഷകമാക്കണം.
ഗ്രൂപ്പ് ചര്‍ച്ച (10 മിനിറ്റ്)
സീമാറ്റ് കേരള തയ്യാറാക്കിയ മാര്‍ഗരേഖ എല്ലാ രക്ഷാകര്‍ത്താക്കള്‍ക്കും നല്‍കുകയും ലഘു സംഘങ്ങളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കുള്ള അവസരം ഒരുക്കുകയും വേണം. (സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസവകുപ്പും സീമാറ്റും ചേര്‍ന്ന് തയ്യാറാക്കിയ മാര്‍ഗരേഖ ഡൗണ്‍ലോഡ് ചെയ്ത് കോപ്പി എടുത്ത് രക്ഷിതാക്കള്‍ക്ക് നല്‍കാവുന്നതാണ്.
പൊതു അവതരണം, ചര്‍ച്ച (10 മിനിറ്റ്)
സംഘചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന സംശയങ്ങളുടെ അവതരണം, പൊതുചര്‍ച്ച, മറുപടി, ഉപസംഹാരം എന്നിവയാണ് അവസാന പത്തു മിനിറ്റില്‍ നടക്കേണ്ടത്.
മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളെല്ലാം സീമാറ്റ്-കേരളാ ഡയറക്ടര്‍ സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കു വേണ്ടി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിന്നുള്ളതാണ്. ഈ പരിപാടി വിജയിപ്പിക്കുന്നതിനും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് മാത്‍സ് ബ്ലോഗിലൂടെ ഇത് പ്രസിദ്ധീകരിക്കുന്നത്. ഈ പരിപാടിക്കു വേണ്ടി നിങ്ങള്‍ തയ്യാറാക്കുന്ന പ്രസംഗങ്ങളുടേയും കുറിപ്പുകളുടേയും ചുരുക്കം മാത്‍സ് ബ്ലോഗിലേക്ക് അയച്ചു തരുമെങ്കില്‍ അത് കേരളത്തിലെമ്പാടുമുള്ള അധ്യാപകര്‍ക്ക് വലിയൊരു സഹായമാകും. സംശയങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കുവെക്കുമല്ലോ.
രക്ഷിതാക്കളോടു സംവദിക്കാനായി നിലന്പൂര്‍ സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍ തയാറാക്കിയ കുറിപ്പ് വായിക്കാനായി ഇവിടെ ക്ലിക്കു ചെയ്യുക
ക്ലാസ് പി.ടി.എയുടേയും ബോധവല്‍ക്കരണപരിപാടിയുടേയും നടത്തിപ്പിനെപ്പറ്റിയുള്ള ഡി.പി.ഐ നിര്‍ദ്ദേശങ്ങള്‍ ചുവടെ പറയുന്നു.
- 2013 ജൂലൈ 31 ന് 2 മണി മുതല്‍ 3 മണി വരെ സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍ എന്ന വിഷയത്തെക്കുറിച്ചും 3 മണി മുതല്‍ 3.30 വരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും ആണ് ക്ലാസ് നടത്തേണ്ടത്.
- യോഗത്തിന്റെ കാര്യപരിപാടികള്‍ പ്രത്യേകം പ്രതിപാദിച്ചു കൊണ്ടുള്ള കത്ത് രക്ഷിതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണം. എല്ലാവരുടേയും സാന്നിധ്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കണം.
- പരിശീലനത്തിന് വേണ്ടി സീമാറ്റ്-കേരള തയ്യാറാക്കിയ അധ്യാപകര്‍ക്കുള്ള മാര്‍ഗരേഖ, സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകളുടെ പട്ടിക, സൈബര്‍കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറിപ്പ് തുടങ്ങിയ രേഖകള്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ www.education.kerala.gov.in, www.siemat.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
- സ്കോളര്‍ഷിപ്പുകളുടെ പട്ടിക, സൈബര്‍ ക്രൈം-രക്ഷാകര്‍ത്തബോധവല്‍ക്കരണം എന്നീ രേഖകള്‍ ഡൌണ്‍ലോഡ് ചെയ്ത് പി.ടി.എ/എസ്.എം.സി ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഫോട്ടോകോപ്പിയെടുത്ത് രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്.
- ബോധവല്‍ക്കരണ പരിപാടിയുടെ മുന്നോടിയായി ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയില്‍ എസ്.ആര്‍.ജി യോഗങ്ങള്‍ കൂടി മൊഡ്യൂള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ വ്യക്തത വരുത്തേണ്ടതാണ്.
- ക്ലാസ് പിടിഎകളില്‍ ക്ലാസ് ടീച്ചറാണ് ബോധവല്‍ക്കരണ ക്ലാസ് നയിക്കേണ്ടത്.
- സ്ക്കൂള്‍തലത്തില്‍ എസ്.എം.സി/പി.ടി.എ കമ്മിറ്റി കൂടി ബോധവല്‍ക്കരണത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്.
- എ.ഇ.ഒമാരും ഡി.ഇ.ഒമാരും പ്രധാനാധ്യാപകരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ബോധവല്‍ക്കരണ പരിപാടിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുമാണ്.
- ഡി.ഡി.ഇ, ആര്‍.ഡി.ഡി, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി.പി.ഒ, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഡി.ഇ.ഒ, എ.ഇ.ഒ, ഹെഡ്മാസ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് ടീം വിവിധ തലങ്ങളില്‍ മോണിറ്ററിങ് നടത്തി ബോധവല്‍ക്കരണപരിപാടി ഫലപ്രദമാക്കേണ്ടതാണ്. ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഏകോപനം ഡി.ഡി.ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍ എന്നിവര്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നിര്‍വഹിക്കേണ്ടതാണ്.
- ഓരോ സ്ക്കൂളിലും നടന്ന ബോധവല്‍ക്കരണ പരിപാടി സംബന്ധിച്ച് റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലുദ്യോഗസ്ഥന് ഹെഡ്മാസ്റ്റര്‍ നല്‍കേണ്ടതാണ്.
- ബോധവല്‍ക്കരണ പരിപാടി അതത് ഹെഡ്മാസ്റ്റര്‍മാരുടെ പൂര്‍ണ ഉത്തരവാദിത്വത്തിലും ചുമതലയിലുമാണ് നടത്തേണ്ടത്.
- ബോധവല്‍ക്കരണ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റേയും വിവിധ സ്കോളര്‍ഷിപ്പുകള്‍ സമയബന്ധിതമായി കുട്ടികള്‍ക്ക് വിതരണം നടത്തുന്നതിന്റേയും പൂര്‍ണ ഉത്തരവാദിത്തം അതാത് സ്ക്കൂള്‍ മേധാവികളില്‍ നിക്ഷിപ്തമായിരിക്കും.