Wednesday, 17 December 2014

കനിവിന്റെ കൈത്താങ്ങ്
തീവ്രവാദത്തിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം.
 പാകിസ്ഥാനിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എതിരെ തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയ്ക്കെതിരെ കുഴിത്തുറ ഗവ: ഫിഷറി സ്കൂളിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു .വിദ്യാലയത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ തീവ്രവാദത്തിനെതിരെ അദ്ധ്യാപകരും പി.റ്റി.എ പ്രതിനിധികളും പ്രതിഷേധം രേഖപ്പെടുത്തി.തുടർന്നു മൗനാചരണവും തീവ്രവാദ വിരുദ്ധ റാലിയും നടത്തി.
തീവ്രവാദത്തിനെതിരെ ആഗോള വ്യാപകമായി നടന്നുവരുന്ന സമാധാന ശ്രമത്തിനു കുഴിത്തുറ സ്കൂളും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.