Thursday, 28 November 2013

( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ്.അക്വയേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം(Acquired Immune Deficiency Syndrome) (AIDS )എന്നതിന്റെ ചുരുക്കരൂപമാണത്.

     രോഗം പകരുന്നവിധം

  • എയ്ഡ്സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയിൽ പെടുക.
  • കുത്തി വയ്പ്പ് സൂചികൾ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
  • വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ,ശുക്ലം,ഇവ മറ്റൊരാളിലേക്ക് പകരുക
  • വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.   
  • എയ്‌ഡ്‌സ് പ്രതിരോധനടപടികൾ

  • വിവാഹേതര ലൈംഗികവേഴ്ചകൾ ഒഴിവാക്കുകയോ, സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക. ഉറകൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധിവരെ, രോഗം പകരാതിരിക്കുവാൻ സാധിക്കും, പക്ഷേ സമ്പൂർണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല.
  • രോഗാണുബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക.
  • സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല.
  • പല്ലു തേക്കുന്ന ബ്രഷ്,ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്. ഇവ ഉപയോഗിക്കുമ്പോൾ രക്തം പൊടിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ്,ഈ മുൻകരുതൽ എടുക്കെണ്ടത്.
  • എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോൾ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക.കാരണം ആരോഗ്യപരിപാലകരായ ഇവർക്ക് വേണ്ടത്ര മുൻ കരുതൽ എടുക്കുവാൻ സാധിക്കും.
  • രോഗിയുടെ രക്തം നിലത്ത് വീഴാൻ ഇടയായാൽ ബ്ലീച്ചിംഗ് പൌഡർ വെള്ളത്തിൽ കലക്കി (1.10 എന്ന അനുപാതത്തിൽ)അവിടെ ഒഴിക്കുക.അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തിൽ രക്തം പുരണ്ടാൽ തിളക്കുന്ന വെള്ളത്തിൽ മുക്കി അര മണിക്കൂർ വച്ച ശേഷം കഴുകി വൃത്തിയാക്കുക.അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോൾ കൈയുറകൾ ധരിക്കണം.
  • എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗർഭിണിയാവാതിരിക്കാൻ ശ്രദ്ധിക്കുക .
  •  
        www.gfhsskuzhithura.blogspot.in

Tuesday, 26 November 2013

കേരള സ്‌കൂൾ ശാസ്ത്രോൽസവം 2013-14...... കണ്ണൂർ 
തത്സമയ മത്സരഫലങ്ങൾക്കായി താഴേക്കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ 
   http://schoolsasthrolsavam.in/site/
 gfhsskuzhithura.blogspot.in 
 നവംബർ 26 

മുംബൈ ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ..






ഭീകരത തുടച്ചുനീക്കുക .... ഭാരതത്തെ സംരക്ഷിക്കുക ...
 http://gfhsskuzhithura.blogspot.in/

Sunday, 17 November 2013

ആകാശവാണി പരിപാടികൾക്കായി താഴെ കാണുന്ന ചിത്രത്തിൽ  ക്ലിക്ക് ചെയ്യുക
aakashavaani

പ്രീ പ്രൈമറി കലോത്സവം . ജി .എഫ് .എച്ച് .എസ് .എസ് .കുഴിത്തുറ
 2013 -14  ലെ പ്രീ -പ്രൈമറി കലോത്സവം വിവിധ കലാപരിപാടികളോടെ നടന്നു .




gfhsskuzhithura.blogspot.in

Tuesday, 12 November 2013


ജി.എഫ് .എച്ച് .എസ് .എസ് .കുഴിത്തുറ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മ രൂപികരിക്കുന്നു .നമ്മുടെ വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിനും പ്രശസ്തിക്കും വേണ്ടി പ്രയത്നിക്കുവാൻ തൽപരരായ എല്ലാ വ്യക്തികൾക്കും ഈ കൂട്ടായ്മയിൽ പങ്കുചേരാം ..... എല്ലാവരുടെയും നിസീമമായ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു .നിങ്ങളുടെ അഭിപ്രായങ്ങൾക്കായി സ്കൂൾ ഓഫീസുമായി ബന്ധപ്പെടുകയോ 9497358788 എന്ന നമ്പരിൽ വിളിക്കുകയോ ചെയ്യുക.



Monday, 11 November 2013

പി .എസ് .സി .കൊല്ലം ജില്ല എൽ .ഡി .ക്ലാർക്ക് പരീക്ഷയുടെ ഹാൾ ടിക്കറ്റ്‌ ഡൌണ്‍ലോഡ് ചെയ്യാൻ താഴെകാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ .
psc kollam

Wednesday, 6 November 2013

ചരിത്രത്തിൽ ഇന്ന് 
  1.  ഒക്ടോബർ വിപ്ലവം :-  റഷ്യൻ വിപ്ലവത്തിന്റെ രണ്ടാം ഘട്ടമാണ്. ഒക്ടോബർ വിപ്ലവം. 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ റഷ്യയിൽ സംഘടിപ്പിച്ച വിപ്ലവം. പഴയ റഷ്യൻ കലൻഡർ പ്രകാരം ഒക്ടോബർ മാസത്തിൽ 25-നു നടന്നതിനാൽ ഇത് ഒക്ടോബർ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നു (പുതിയ കലൻഡർ പ്രകാരം ഇത് നവംബർ 7 നാണ്). ബോൾഷേവിക് വിപ്ലവം എന്നും ഇതിനെ വിളിക്കാറുണ്ട്.
  2.  സി .വി .രാമൻ ജന്മദിനം :- ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ.1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ജനിച്ചു . രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.
  3. സ്കൌട്ട് ആൻഡ്‌ ഗൈഡ് സ്ഥാപക ദിനം :- റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. 1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്.1950 നവംബർ 7നു എല്ലാ സംഘടനകളും ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി.   gfhsskuzhithura.blogspot.in

Monday, 4 November 2013

ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യം മംഗൾയാൻ കൗണ്ട് ഡൌണ്‍ തുടങ്ങി .


ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) കൗണ്ട് ഡൗണ്‍ തുടങ്ങി. 56മണിക്കൂറും 30 മിനുട്ടുമാണ് മംഗള്‍യാന്‍ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ സമയം. പുലര്‍ച്ചെ 6.08 നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും നവംബര്‍ അഞ്ചിന് പകല്‍ 2.38 നാണ് വിക്ഷേപണം നടത്തുക. പ്രവര്‍ത്തനക്ഷമതയില്‍ കരുത്ത് തെളിയിച്ച പി.എസ്.എല്‍.വി സി-25 റോക്കറ്റിലാണ് വിക്ഷേപണം. കഴിഞ്ഞ ദിവസം നടത്തിയ വിക്ഷേപണ റിഹേഴ്‌സല്‍ പൂര്‍ണ വിജയമായിരുന്നതായി അധികൃതര്‍ പറഞ്ഞു. പോര്‍ട്ട് ബ്ലെയറിലെയും ബാംഗ്ലൂരിലെയും വെഹിക്കിള്‍ ട്രാക്കിങ് സെന്ററുകളില്‍ നിന്നായിരിക്കും റോക്കറ്റിന്റെ പ്രയാണം നിയന്ത്രിക്കുക. ദക്ഷിണ പസഫിക് സമുദ്രത്തിലെ എസ്. സി. ഐ നളന്ദ, എസ്.സി.ഐ യമുന എന്നീ രണ്ട് കപ്പലുകളില്‍ നിന്നും റോക്കറ്റിന്റെ പ്രയാണം നിയന്ത്രിക്കും. വിക്ഷേപണത്തിനുശേഷം 20-25 ദിവസത്തോളം ഭൂമിയെ വലം വെച്ച ശേഷമായിരിക്കും ഒന്‍പത് മാസം നീണ്ട ചൊവ്വാ ദൗദ്യം ആരംഭിക്കുക. അടുത്ത വര്‍ഷം സപ്തംബര്‍ 24ന് മംഗള്‍യാന്‍ പേടകം ചൊവ്വായുടെ സമീപമെത്തുമാന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. യു.എസ്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ക്ക് പിന്നാലെയാണ് ഇന്ത്യയും ചൊവ്വാ ദൗത്യത്തിന് ഒരുങ്ങുന്നത്. 450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് മംഗള്‍യാന്‍. 
ആശംസകളോടെ .......http://gfhsskuzhithura.blogspot.in/